കമല ഭാസിന്റെ ഈ വാക്കുകള്‍ നീ ഉള്‍ക്കൊള്ളണം! മകൾക്കായുള്ള ഗീതു മോഹൻദാസിന്റെ പോസ്റ്റ്‌ ശ്രദ്ധനേടുന്നു!

ഗീതു മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയും സംവിധായകിയുമാണ്. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയകളില്‍ തന്റെ മകള്‍ ആരാധനയ്ക്കായി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ എഴുത്തുകാരി കമല ഭാസിന്റെ വരികളെയും കാഴ്ചപ്പാടിനെയും കുറിച്ച് പറഞ്ഞാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

”ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ സംസ്‌കാരവിരുദ്ധമോ മതവിരുദ്ധമോ അല്ല എന്നത് വളരുമ്പോള്‍ നീ മനസിലാക്കുക. ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ ഒരു പ്രത്യയശാസ്ത്രമാണ്. നിന്റെ മാതാപിതാക്കള്‍ എന്ന നിലയില്‍ കമല ഭാസിന്റെ ഈ വാക്കുകള്‍ നീ ഉള്‍ക്കൊള്ളണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ആരാധനാ” എന്നാണ് ഗീതു കുറിച്ചിരിക്കുന്നത്. ഭര്‍ത്താവ് രാജീവ് രവിയും മകളുമൊരുമിച്ചുള്ള ചിത്രവും ഗീതു കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു എഴുത്തുകാരിയും കവയിത്രിയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചത്.

Related posts