”സിനിമാ സ്റ്റൈലില്‍ അവര്‍ ഞങ്ങളെ ചെയ്‌സ് ചെയ്ത് പിടിക്കുമെന്ന് വിചാരിച്ചില്ല”;അപകടത്തെക്കുറിച്ച് നടി ഗായത്രി തുറന്ന് പറയുന്നു

BY AISWARYA

നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പെരുമാറുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയത്. ഗായത്രിക്കൊപ്പമുള്ള യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. പല വാഹനങ്ങളെയും ഇടിച്ചിട്ടാണ് ഈ കാര്‍ ചീറി പാഞ്ഞതെതെന്ന്‌ യാത്രക്കാര്‍ പറയുന്നു. കൂടാതെ ഒരു സ്ത്രീയും ഇവര്‍ക്കെതിരെ ആക്രോശിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

നാട്ടുകാര്‍ എത്ര ആവശ്യപ്പെട്ടിട്ടും വാഹനത്തില്‍ നിന്ന് യുവാവ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. നിരവധി വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയെന്നും ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആരോപിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഗായത്രി.

‘ഞാനും സുഹൃത്തും കൂടി കാക്കനാേട്ടക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെന്‍ഷന്‍ െകാണ്ട് വാഹനം നിര്‍ത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആള്‍ കൂടിയാല്‍ എന്താകും എന്ന് പേടിച്ച് നിര്‍ത്തിയില്ല. പക്ഷേ അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പിടിച്ചു. ഞാന്‍ പലതവണ മാപ്പ് പറഞ്ഞതാണ്. പക്ഷേ അവര്‍ വിട്ടില്ല. ഒടുവില്‍ പൊലീസ് എത്തി പ്രശ്‌നം പരിഹരിച്ചു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവര്‍ പിന്തുടര്‍ന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആര്‍ക്കും അപകടം പറ്റിയിട്ടില്ല.’ ഗായത്രി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

 

 

Related posts