കല്യാണി അവതരിപ്പിച്ച ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം തോന്നി! ഗായത്രി മനസ്സ് തുറക്കുന്നു!

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രണവ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ അരുണ്‍ എന്ന യുവാവിന്റെ കോളേജ് കാലം മുതലുള്ള ജീവിതമാണ് സിനിമയുടെ കഥതന്തു. പ്രണവ് മോഹന്‍ലാലിനെ കൂടാതെ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ്‌ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനുവരി 21 ന് തിയേറ്റർ റിലീസായാണ് ചിത്രം എത്തിയത്. കഴിഞ്ഞ ദിവസം ചിത്രം ഓ ടി ടി റിലീസ് ആയിരുന്നു. ചിത്രം ഇപ്പോൾ അമ്പതു കോടി ക്ലബിലും കടന്നു ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുകയാണ്.

ഇപ്പോഴിതാ കല്യാണി അവതരിപ്പിച്ച ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹം തോന്നി എന്ന് പറയുകയാണ് നടി ഗായത്രി സുരേഷ്. വാക്കുകൾ‌, പ്രണവും കല്യാണിയും തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായിരുന്നു അതിലെ അവർ ഉള്ള പൊട്ടുതൊട്ട പൗർണമി എന്ന ഗാനം വളരെ മനോഹരമായിരുന്നു. ആ ഭാഗം ഒക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവു ആയിരിക്കുമെന്ന് തോന്നി പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു, പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു.

ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് ഗായത്രി സുരേഷ്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാളിയുടെ മനസിൽ സ്ഥാനം പിടിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിൽ ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു.​ട്രോളുകളിലൂടെയുള്ള പരിഹാസം അതിര് കടന്നപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിൽ പുതിയൊരു അഭ്യർത്ഥനയും വെച്ചിരുന്നു.

Related posts