മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയായ നടിയാണ് ഗായത്രി സുരേഷ്. ഇപ്പോള്‍ താന്‍ സംസാരിക്കുന്നത് വളരെ ശ്രദ്ധിച്ചാണെന്ന് പറയുകയാണ് ഗായത്രി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിരുന്ന ആളായിരുന്നു താനെന്നും ഇപ്പോള്‍ മാറിയിട്ടുണ്ടെന്നും താന്‍ ഒരുപാട് ബഹളം വെച്ച് സംസാരിക്കുന്ന ആളായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വളരെ കണ്‍ട്രോള്‍ഡ് ആയി മാത്രമാണ് സംസാരിക്കുന്നതെന്നും ഗായത്രി വ്യക്തമാക്കി.
നിരവധി കമെന്റുകള്‍ കിട്ടിയതുകൊണ്ട് സ്വാഭാവികമായും ഒതുങ്ങിയതാവാം. കൊറോണ കഴിഞ്ഞ സമയത്ത് തനിക്ക് നെഗറ്റീവ് അറ്റെന്‍ഷനായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. ആ സമയത്ത് ഭയങ്കര പാടായിരുന്നു. തനിക്ക് വല്ലാത്ത വിഷമമായിരുന്നു. എന്നാല്‍ പിന്നീട് അത് ശീലമായി മാറുകയായിരുന്നു. തനിക്ക് ഗ്ളോയിങ് ആയിട്ടുള്ള നിറങ്ങള്‍ വളരെ ഇഷ്ടമാണ്. ആളുകള്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം എന്നാണ് എന്റെ നിലപാട്. തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തിലും തന്റേതായ ഒരു എലമെന്റ് കൊണ്ടുവരാറുണ്ട്. തൃശൂര്‍ സ്ലാങ്ങില്‍ സംസാരിക്കുന്നത് കൊണ്ട് ഡബ്ബിങ്ങിലൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. മാഹിയുടെ ഷൂട്ടിങ്ങില്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ചിത്രത്തില്‍ തനിക്ക് പക്കാ കണ്ണൂര്‍ സ്ലാങ്ങാണ്. എന്നാല്‍ സംവിധായകനും തിരക്കഥാകൃത്തും കണ്ണൂരുകാരാണ്. അതുകൊണ്ടുതന്നെ ഡബ്ബിങ് സമയത്ത് അവര്‍ തനിക്കൊപ്പം ഉണ്ടായിരുന്നു, അത് ഏറെ സഹായകരമായി. മാഹി കൂടാതെ അഭിരാമി, ബദല്‍, ഉത്തമി എന്നിവയാണ് പുതിയ പ്രോജക്റ്റുകള്‍. ഇവയെല്ലാം കുറച്ച് പെര്‍ഫോമിംഗ് ആയിട്ടുള്ള കഥാപാത്രങ്ങളാണ്.ഗായത്രി പറഞ്ഞു.
തനിക്കെതിരെ ഒരുപാട് ട്രോളുകളും കാര്യങ്ങളും ഉണ്ടാവുന്നെണ്ടെങ്കിലും ഇതുവരെ ഒരു അഭിനയത്രി എന്ന നിലയില്‍ പ്രൂവ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. താന്‍ ഒരു നല്ല അഭിനയത്രിയാണെന്ന് തെളിയിക്കണമെന്ന് തനിക്കുണ്ട്. അതുകൊണ്ട് കിട്ടുന്ന ഓഫാറുകള്‍ എല്ലാം സ്വീകരിക്കാനാണ് പതിവ്. വരുന്ന ഓഫറുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ചെയ്തില്ലെങ്കില്‍ ഇനി വേറെ ഓഫാറുകള്‍ ലഭിക്കാതെ വരുമോ എന്ന ഭയവും എല്ലാ ഓഫറുകളും സ്വീകരിക്കുന്നതിന് കാരണമാണ്. തന്നെ വച്ചുള്ള ട്രോളുകള്‍ ഇപ്പോള്‍ നല്ലരീതിയില്‍ ആസ്വദിക്കുന്നുണ്ട്. ഇപ്പോള്‍ ട്രോളുകള്‍ കണ്ടില്ലെങ്കില്‍ അയ്യോ ഇപ്പൊ എന്നെ ആര്‍ക്കും വേണ്ടേ എന്ന് തോന്നാറുണ്ട്. ട്രോളുകള്‍ നല്ലതായിരുന്നു, കളിയാക്കുന്നതാണെങ്കിലും കുറച്ച് അറ്റന്‍ഷന്‍ ഒക്കെ കിട്ടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് നാളത്തേക്ക് തനിക്ക് സമാധാനം വേണം. ട്രോളുകളില്‍ നിന്നൊക്കെ മാറി നില്‍ക്കണമെന്ന് തോന്നുന്നുണ്ട്. ഗായത്രി വ്യക്തമാക്കി.