കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാനായി ഞാനിനി ദിലീപേട്ടന്റെ വീട്ടിൽ പോവുകയാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ! ഗായത്രി മനസ്സ് തുറക്കുന്നു!

മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിൽ വച്ചുണ്ടായ കാറപകടത്തിനു ശേഷം താരം സഞ്ചരിച്ച വാഹനം നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു. ​ട്രോളുകളിലൂടെയുള്ള പരിഹാസം അതിര് കടന്നപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിൽ പുതിയൊരു അഭ്യർത്ഥനയും താരം അന്ന് വെച്ചിരുന്നു. ഇപ്പോളിതാ അതിനെക്കുറിച്ചെല്ലാം തുറന്നു പറയുകയാണ് താരം.

രണ്ട് യൂട്യൂബ് ചാനലുകളിലൂടെയായാണ് അത് പ്രചരിച്ചത്. കാവ്യ ചേച്ചിയുടെ ജീവിതം തകർക്കാനായി ഞാനിനി ദിലീപേട്ടന്റെ വീട്ടിൽ പോവുകയാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഞാൻ ദിലീപേട്ടനെ വലവീശിപ്പിടിച്ചു എന്നൊക്കെയാണ് പറഞ്ഞത്. എനിക്ക് ദിലീപേട്ടനെ പേഴ്‌സണലി അറിയുക പോലുമില്ല. ബാക്കിയൊക്കെ ഞാൻ പറഞ്ഞതാണ്.

പ്രണവ് മോഹൻലാലിന്റെ കാര്യം ഞാൻ പറഞ്ഞതാണ്. ആക്‌സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ്. ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുമ്പോൾ അതങ്ങനെ വളരാൻ പാടില്ലാല്ലോ, അതാണ് ഞാൻ ലൈവിൽ വന്നിട്ട് ആ 2 ചാനലിന്റേയും പേരെടുത്ത് പറഞ്ഞത്. പിന്നെ ഞാൻ നോക്കിയപ്പോൾ ഒരാൾ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. മറ്റേ പേജ് തന്നെ കാണാനില്ല എന്നുമാണ് ഗായത്രി പറയുന്നത്.

Related posts