ജൂനിയർ കങ്കണയെന്ന് എന്നെ പലരും വിളിക്കാറുണ്ട്! തനിക്ക് കിട്ടിയ പുതിയ പേരിനെ കുറിച്ച് ഗായത്രി സുരേഷ്

മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിൽ വച്ചുണ്ടായ കാറപകടത്തിനു ശേഷം താരം സഞ്ചരിച്ച വാഹനം നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു

ഇപ്പോഴിതാ തനിക്ക് മേലെ ചാർത്തി കിട്ടിയ പുതിയ പേരിനെ കുറിച്ച് സംസാരിക്കുകയാണ് ഗായത്രി. വാക്കുകൾ, ജൂനിയർ കങ്കണയെന്ന് എന്നെ പലരും വിളിക്കാറുണ്ട്. അത്രയ്ക്ക് ഓൺ ദ ഫേസായി ഞാൻ പറയാറില്ല. കുറച്ച് ലാഘവത്തോടെയാണ് ഞാൻ പറയാറുള്ളത്. കങ്കണ കുറച്ചൂടെ സ്ട്രെയ്റ്റ് ഫോർവേഡായുമൊക്കെയല്ലേ പറയാറ്. എനിക്കിഷ്ടമുള്ള നടിയാണ് കങ്കണ. നല്ല ഫാഷൻ സെൻസും ഡ്രസിംഗ് സെൻസുമൊക്കെയാണ് അവരുടേത്. എന്നെക്കുറിച്ച് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. പ്രണവ് മോഹൻലാലിന്റെ കാര്യം ഞാൻ പറഞ്ഞതാണ്. ആക്സിഡന്റ് ഉണ്ടായതാണ്. അതൊക്ക ഉള്ള കാര്യമാണ്.

പരിഹസിക്കപ്പെടൽ ഒരു ട്രെൻഡ് ആയപ്പോഴാണ് ട്രോൾസ് നിരോധിക്കണം എന്ന് താൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടതെന്നും നല്ലോണം പൊക്കിപ്പറയുന്ന, ഇൻസ്പെയർ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടത്. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുന്ന കാലമാണ്. കേരളത്തെ നശിപ്പിക്കാൻ വരെയുള്ള കരുത്ത് ഇവർക്കുണ്ടെന്നും എല്ലാവരും ഒപ്പം നിൽക്കണമെന്നുമാണ് അഭ്യർത്ഥന. ലഹരിമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണെങ്കിൽ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നത് നിയമവിരുദ്ധമല്ലേ എന്നായിരുന്നു താരം പറഞ്ഞത്. താരത്തിന്റെ അഭ്യർത്ഥന വലിയ ചർച്ചയായി മാറിയിരുന്നു.

Related posts