ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് പ്രണയവിവാഹം ആയിരിക്കും! ഗായത്രിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു!

മലയാളികൾക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പം ആണ് താരം തുറന്നു പറയുന്നത്.അമ്മ വീട്ടിൽ കല്യാണ കാര്യത്തെക്കുറിച്ച് ഒക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. നിനക്ക് കല്യാണ പ്രായം ഒക്കെയായി എന്നാണ് അമ്മ പറയുന്നത്. എന്നാൽ അറേഞ്ച് മാരേജിനോട് തനിക്ക് താല്പര്യം ഇല്ല എന്നാണ് ഗായത്രി പറയുന്നത്. വിവാഹം നടത്താൻ വേണ്ടി ഒരാളെ കല്യാണം കഴിക്കാൻ തനിക്ക് താല്പര്യം ഇല്ല. ഒരാളെ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു വിവാഹം ചെയ്യുന്നതാണ് താല്പര്യം. തൻറെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് പ്രണയവിവാഹം ആയിരിക്കും എന്നും താരം ഉറപ്പിച്ചു പറഞ്ഞു. അതേസമയം സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ആശയത്തെക്കുറിച്ചും താരം തന്നെ അഭിപ്രായം തുറന്നു പറഞ്ഞു. ഒരേ കാഴ്ചപ്പാട് ഉള്ള വ്യക്തികൾ ഒരുമിച്ചാൽ മാത്രമേ ഈ ചിന്ത വർക്കൗട്ട് ആവൂ എന്നാണ് താരം പറയുന്നത്. ഒരാൾക്ക് ചിലപ്പോൾ ദീർഘകാലത്തേക്ക് ഉള്ള സ്വന്തമായിരിക്കും ആവശ്യം.

എന്നാൽ മറ്റേ വ്യക്തിക്ക് അതിനെ ഉൾക്കൊള്ളാൻ സാധിക്കണം എന്നില്ല. അതുകൊണ്ടുതന്നെ ഇങ്ങനത്തെ കാര്യത്തിൽ ഒരേ ചിന്താഗതിയുള്ള ആളുകൾ ധാരണയിൽ എത്തണം എന്നാണ് താരം പറയുന്നത്. ശാരീരികമായ ബന്ധങ്ങളെ കുറിച്ച് ഒന്നും താൻ ഇന്നേവരെ ചിന്തിച്ചിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. മീടൂ പോലുള്ള അനുഭവങ്ങൾ ഇതുവരെ സിനിമയിൽ നിന്നും ഉണ്ടായിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചില ആളുകൾ ചോദിച്ചിട്ടുണ്ട് എന്നും താരം തുറന്നു പറയുന്നു. അങ്ങനെയുള്ള ബന്ധങ്ങൾ അവിടെ വച്ചുതന്നെ അവസാനിപ്പിച്ചു തിരികെ വരുകയാണ് പതിവ് എന്നും താരം കൂട്ടിച്ചേർത്തു. മീട്ടൂ ആരോപണങ്ങളിലൂടെ വെളിപ്പെടുന്നത് ബലപ്രയോഗത്തിലൂടെയുള്ള ശാരീരിക ഉപദ്രവം ആണെങ്കിൽ അത് ശരിയായ കാര്യമാണ് എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ പരസ്പര സമ്മതത്തോടെ രണ്ടുപേർ ചെയ്ത കാര്യം ഒരാളെ തകർക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കുന്നത് അത്ര ശരിയായ കാര്യമല്ല എന്ന് തോന്നിയിട്ടുണ്ട് എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്.

Related posts