റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, കാരണം! ഗായത്രി സുരേഷ് പറയുന്നു!

മലയാളികൾക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി പുറത്തിറങ്ങിയ ചിത്രം. പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് നടി പറഞ്ഞത് വലിയ ട്രോളുകൾക്ക് വഴിയൊരുക്കി.

ഇപ്പോഴിതാ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെക്കുറിച്ച് ​ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നാണ് ​ഗായത്രി സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത്. വാക്കുകളിങ്ങനെ, റോബിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, കാരണം റോബിന്റെ വിജയം റോബിൻ മറ്റുള്ളവരെ താഴ്ത്തി പറഞ്ഞ് നേടിയതല്ല. അങ്ങനെ റോബിൻ സ്വയം പൊങ്ങാറുമില്ല. അതിലാണ് റോബിൻ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ബാക്കി പലരും റോബിനെ താഴ്ത്തി പറഞ്ഞിട്ടാണ് അവരുടെ നന്മ പൊക്കി കാണിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ റോബിൻ ഒരിക്കലും ആരേയും കുറ്റം പറഞ്ഞിട്ടില്ല.”അതാണ് റോബിന്റെ സ്ട്രങ്ത്ത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. റോബിനെ ഇതുവരെ മീറ്റ് ചെയ്തിട്ടില്ല.

വെട്ടി തുറന്നുള്ള സംസാരം കാരണം കെണികളിൽ പെട്ടിട്ടുണ്ട്. സിനിമ അവസരങ്ങൾ വരെ അത് നഷ്ട‌പ്പെടുത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രണവ് മോഹൻലാലിന്റെ കാര്യത്തിൽ കോൺഫിഡൻസ് ഉണ്ടെന്നും ഇല്ലെന്നും പറയാം. കാരണം പണ്ട് ഞാൻ ആ​ഗ്രഹിച്ച കാര്യം പിന്നീട് എനിക്ക് സാധിച്ച് കിട്ടിയിട്ടുണ്ട്. പക്ഷെ അപ്പോൾ ആലോചിച്ച് മറന്ന് കളയണം. അതിൽ വർക്ക് ചെയ്തോണ്ടിരുന്നാൽ നടക്കില്ല. ചാക്കോച്ചന് ഒപ്പം അഭിനയിക്കണമെന്നത് അത്തരത്തിൽ ഒരു ആ​ഗ്രഹമായിരുന്നു. അത് സാധിച്ച് കിട്ടിയിട്ടുണ്ട്. ഞാൻ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്.

 

Related posts