മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി പുറത്തിറങ്ങിയ ചിത്രം.
ഇപ്പോൾ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്ന ഗായത്രിയുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ജെ.ബി.ജങ്ഷനിൽ അവതാരകൻ ജോൺ ബ്രിട്ടാസിന്റെ അഭിമുഖപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗായത്രി ഇക്കാര്യത്തെക്കുറിച്ച് മനസ്സു തുറന്നത്. തന്റെ ആദ്യ പ്രണയം നടൻ പൃഥ്വിരാജാണെന്നാണ് നടി വെളിപ്പെടുത്തിയത്. പൃഥ്വിയായിരുന്നു എന്റെ ആദ്യ ക്രഷ്. ഒടുവിൽ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നു എന്നും ഗായത്രി വ്യക്തമാക്കുന്നു.
കൂടാതെ പൃഥ്വിരാജ് സിനിമാനടൻ ആയില്ലായിരുന്നുവെങ്കിൽ ഒരു ക്രിക്കറ്റ് താരമായി കാണാനാണ് താൻ ഏറെ ഇഷ്ടപ്പെടുന്നതെന്നും ഗായത്രി പറയുന്നു. താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ദിലീപുമെല്ലാം സിനിമാനടന്മാർ ആയില്ലായിരുന്നുവെങ്കിൽ വലിയ ബിസിനസുകാരായി മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗായത്രി കൂട്ടിച്ചേർക്കുന്നു.