മദ്യപിച്ചിരുന്നു. നിറുത്തുവാൻ ഉള്ള കാരണം ഇത്! ഗായത്രി പറയുന്നു!

മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ പണ്ട് ഞാൻ മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഗായത്രി. അടുത്തിടയ്ക്ക് ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഗായത്രിയുടെ വാക്കുകൾ, ഞാൻ മദ്യപിച്ചിരുന്ന ആളാണ്. അത് നല്ലതല്ലാത്തതുകൊണ്ടാണ് നിറുത്തിയത്. എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. പിന്നെ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് തോന്നുന്നത്.

എന്നാൽ ഇതോടൊപ്പം കഴിഞ്ഞ ദിവസം നടൻ അനീഷ് മേനോന് എതിരെ മീടു ആരോപണം ഉയർന്നിരുന്നു. ഇതെക്കുറിച്ചുള്ള ചോദ്യത്തിന്. മീ ടൂ ആരോപണം കേട്ടു. കേൾക്കുന്ന എല്ലാ വാർത്തയും സത്യമാണെന്ന് പറയാൻ പറ്റില്ലല്ലോ. അനീഷേട്ടൻ എന്റെ കൂടെ ഒരുപാട് ദിവസം വർക്ക് ചെയ്ത ആളാണ്. അദ്ദേഹത്തെ പറ്റി എന്തെങ്കിലും കമന്റ് ചെയ്തു കഴിഞ്ഞാൽ വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാൻ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാദ്ധ്യതയില്ല.

Related posts