ട്രോളി ട്രോളി ട്രോളന്മാര്‍ക്ക് ഗായത്രിയെ ഇഷ്ടപ്പെട്ട് തുടങ്ങി! വൈറലായി കുറിപ്പ്!

മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.


എന്നാല്‍ ട്രോളി ട്രോളി ട്രോളന്മാര്‍ക്ക് ഗായത്രിയെ ഇഷ്ടപ്പെട്ട് തുടങ്ങിയോ എന്ന് ചോദിക്കുകയാണ് ചിലര്‍. സിനിമാ പ്രാന്തന്‍ എന്ന സിനിമാസ്വദകരുടെ ഗ്രൂപ്പില്‍ വന്ന എഴുത്താണ് വൈറലാവുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം, ഒരു അഭിമുഖത്തില്‍ അഭിനേത്രി ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ്, ചില സമയത്ത് എനിക്ക് എന്നെ പറ്റി തന്നെ ഞാന്‍ വേറെ ലെവലാണല്ലോ തോന്നാറുണ്ട്. ആ സമയത്ത് ഞാനെന്റെ യൂട്യൂബ് വീഡിയോസിന്റെ കമന്റെടുത്ത് ഒന്ന് നോക്കും അപ്പോ ഏകദേശം ബാലന്‍സ് ആവും” ഈയടുത്തൊരു അഭിമുഖത്തില്‍ അഭിനേത്രി ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ്. ഇത്രയും നിഷ്‌കളങ്കവും സത്യസന്ധവുമായൊരു സ്റ്റേറ്റ്മെന്റ് മറ്റൊരു സെലിബ്രേറ്റിയില്‍ നിന്നുണ്ടായിട്ടോ എന്ന് സംശയമാണ്. തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന സൈബര്‍ ബുള്ളിയിങ്നെ പോലും എത്ര മനോഹരമായണവര്‍ ഉപയോഗിക്കുന്നത്. ട്രോളുകളോടും കളിയാക്കലുകളോടും ഒരു തരിപോലും പരിഭവമില്ലാതെ അവരതിനെ തന്റെ വളര്‍ച്ചക്കുള്ള വളമായി മാറ്റുമ്‌ബോള്‍. ട്രോളി ട്രോളി ട്രോളിനൊടുക്കം ആ ട്രോളിയവന്മാര്‍ക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്.

ഗായത്രി ഒരു ജെന്യൂന്‍ പേഴ്സണ്‍ ആയിട്ടാണ് പ്രാന്തനു പേഴ്സണലി തോന്നിട്ടുള്ളത്. തനിക്കൊപ്പം ഇന്‍ടസ്ട്രിയില്‍ വന്നവര്‍ മാന്യതയുടെ മാസ്‌കണിഞ്ഞ് ഇന്റര്‍വ്യുനെയും സോഷ്യല്‍ മീഡിയേയും അഭിമുഖീകരിക്കുമ്പോള്‍ ഒരു തരം കപടതക്കും അടിമപ്പെടാതെ അരങ്ങിലെ ആട്ട ചമയങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്കും വേഷം കെട്ടലുകള്‍ക്കും നിന്നു കൊടുക്കാതെ സ്പഷ്ടമായിതന്നെ താന്‍ ആരോണോ അതായി തന്നെ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്ന യഥാര്‍ത്ഥ താരം. എന്നുമാണ് വൈറലാവുന്ന കുറിപ്പില്‍ പറയുന്നത്. എന്നാല്‍ അവരെ ട്രോളുന്നതിന്റെ യഥാര്‍ഥ കാരണം മനസിലാക്കാതെയാണ് ഈ കുറിപ്പെന്ന് കമന്റിലൂടെ ആരാധകര്‍ പറയുന്നു. അതല്ലെങ്കിലും അങ്ങനെ അല്ലെ വരൂ. ആദ്യം അവരെ എന്തിനു ട്രോളുന്നു എന്ന് തിരക്കുക അതറിഞ്ഞിട്ടു സപ്പോര്‍ട്ടുമായി വരു. ഇവരൊക്കെ ട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഇന്റര്‍വ്യൂ കൊടുക്കുന്നത്. ഇന്റര്‍വ്യൂ ചെയ്യുന്നവരും ഇവരും തമ്മില്‍ ഒരു ധാരണയോടെ ആണ് ഇത് ചെയ്യുന്നത്. അതൊന്നും അറിയാതെ ട്രോളന്മാര്‍ ട്രോളി അവരെ ഫേമസ് ആക്കി.

Related posts