മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത സെലിബ്രിറ്റി ആയിതന്റെ പേരിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറയുകയാണ് ഗായത്രി.
ആളുകൾ കളിയാക്കുമ്പോൾ ഈ സെലിബ്രിറ്റി എന്ന ടാഗ് ലൈൻ വേണ്ട എന്ന് തോന്നിയിട്ടുണ്ട്. സെലിബ്രിറ്റികളും വലിയ പ്രശ്നങ്ങൾ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകൾ ആണെങ്കിൽ മറ്റ് പലരെയും പല പ്രശ്നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോൾ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവേണ്ടായിരുന്നു എന്ന്, താരം പറയുന്നു.
ഗ്ലാമറസ് റോളുകളോട് താല്പര്യമില്ലെന്നും നടി പറയുന്നു. ഒരു പരിധിയിൽ കവിഞ്ഞ ഗ്ലാമറസ് റോളുകൾ ചെയ്യാൻ എനിക്ക് സാധിക്കില്ല. അങ്ങനെ ചില സിനിമകൾ വേണ്ടെന്ന് വെച്ചിട്ടുമുണ്ട്. മലയാളത്തെക്കാൾ നല്ല റോളുകൾ തെലുങ്കിൽ കിട്ടിയത് കൊണ്ടാണ് തെലുങ്ക് സിനിമയിൽ അഭിനയിച്ചത്. തെലുങ്ക് നടന്മാരെക്കാൾ മികച്ചത് എപ്പോഴും മലയാളത്തിലെ നടന്മാർ തന്നെയാണ്, ഗായത്രി കൂട്ടിച്ചേർത്തു.