ഇവിടെ ഒന്നും സംഭവിച്ചില്ല, പക്ഷേ റഷ്യയില്‍ ട്രോള്‍സ് നിര്‍ത്തി! വൈറലായി ഗായത്രിയുടെ വാക്കുകൾ!

ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് ഗായത്രി സുരേഷ്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാളിയുടെ മനസിൽ സ്ഥാനം പിടിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിൽ ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു.​ട്രോളുകളിലൂടെയുള്ള പരിഹാസം അതിര് കടന്നപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിൽ പുതിയൊരു അഭ്യർത്ഥനയും വെച്ചിരുന്നു.

ഇപ്പോഴിതാ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ട് എന്തെങ്കിലും ഒക്കെ സംഭവിച്ചോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇത്തരത്തില്‍ ചോദ്യത്തിന് മറുപടിയുമായി എത്തിയത്.

ഇവിടെ ഒന്നും സംഭവിച്ചില്ല, പക്ഷേ റഷ്യയില്‍ ട്രോള്‍സ് നിര്‍ത്തി എന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് എനിക്ക് അയച്ച് തന്നിട്ടുണ്ടായിരുന്നു, എന്ന് ഗായത്രി മറുപടി പറയുന്നു. ഇതേത്തുടര്‍ന്ന്, നിരവധിപ്പേരാണ് താരത്തിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിട്ടുള്ളത്. ‘എനിക്ക് കേരളത്തില്‍ മാത്രമല്ലെടാ, അങ്ങ് റഷ്യയിലുമുണ്ട് പിടി’ എന്നിങ്ങനെയാണ് കമന്റുകള്‍.

Related posts