മലയാളികൾക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ഗായത്രിയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്.
എല്ലാ ബന്ധങ്ങളില്‍ നിന്നും മാറി, വീട്ടില്‍ സ്വസ്തമായി ഇരിക്കുക എന്നതാണ് ആ ഡിപ്രഷനില്‍ നിന്ന് പുറത്തു കടക്കാന്‍ ഞാന്‍ കണ്ടെത്തിയ വഴി. സിനിമ ഇല്ല, സൗഹൃദങ്ങളില്ല, ഫോണില്ല , ഒന്നും ഇല്ലാതിരിക്കുമ്പോള്‍ ഇഷ്ടമുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തോന്നും. അങ്ങനെ സ്വയം തന്നിലേക്ക് മടങ്ങി, തന്റെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ആ ഡിപ്രഷനില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിച്ചു. നമ്മള്‍ നമുക്ക് വേണ്ടി, നമ്മള്‍ക്കൊപ്പം കുറച്ചധികം നേരം ചെലഴിക്കണം. അത് അത്യാവശ്യമാണ്. ചെയ്യുന്ന കാര്യങ്ങളെ അനലൈസ് ചെയ്യാനും, സ്വയം മോള്‍ഡ് ചെയ്‌തെടുക്കാനും അത് സഹായിക്കും. കുറേ പുസ്തകങ്ങള്‍ വായിക്കും, വീഡിയോസ് കാണും, സിനിമകള്‍ കാണും. ചിന്തകളിലെ കണ്‍ഫ്യൂഷനൊക്കെ ക്ലിയര്‍ ചെയ്തു തുടങ്ങും. അങ്ങനെ ക്ലിയര്‍ ചെയ്തപ്പോള്‍ ഞാന്‍ ഹാപ്പിയായി.
ഭയം ഭയങ്കര പ്രശ്‌നമുള്ള ഒന്നാണ്. സത്യത്തില്‍ ഈ ഭയമാണ് എല്ലാത്തിനും കാരണം. എനിക്ക് അത് നഷ്ടപ്പെടുമോ, ഇത് കിട്ടാതെ പോകുമോ, അവരെന്നെ കുറിച്ച് അങ്ങനെ ചിന്തിയ്ക്കുമോ, ഇങ്ങനെ പറയുമോ എന്നൊക്കെയുള്ള ഭയമാണ് നമ്മളെ കൊണ്ട് എല്ലാം ചിന്തിപ്പിയ്ക്കുന്നത്. ആ ഭയമാണ് ഈ ഡിപ്രഷന്റെയും കാരണം. അതിന് പുറത്ത് കടക്കാനും ഇപ്പോള്‍ എനിക്ക് കഴിയുന്നു. കല്യാണം കഴിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷെ അത് എന്റെ നല്ല ഒരു സുഹൃത്തായിരിക്കണം. നല്ല ഒരു കംപാനിയന്‍ഷിപ് ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. കല്യാണം കഴിക്കണം എന്ന് കരുതി ആരെയെങ്കിലും കല്യാണം കഴിച്ചാല്‍ മതി എന്നല്ല. ഈ മനുഷ്യനാണ് ഇനി ജീവിതം എന്ന് ചിന്തിക്കാന്‍ പറ്റുന്ന ഒരാള് വേണം. ലവ് അറ്റ് ഫസ്റ്റ് സൈറ്റില്‍ വിശ്വാസമില്ല. ഫസ്റ്റ് സൈറ്റില്‍ കണക്ട് ആകും എന്ന് വിശ്വസിക്കുന്നു എന്നും ഗായത്രി പറഞ്ഞു.