മലയാളികൾക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ വീണ്ടും ഗായത്രി ചർച്ചാ വിഷയമായിരിക്കുകയാണ്. അടുത്തിടെ നടി അഭിനയിച്ച തെലുങ്ക് സിനിമ ഒടിടിയിൽ റിലീസ് ചെയ്തതോടെയാണ് ട്രോളുകൾ വന്നത്. സ്വന്തമായാണ് നടി ഈ സിനിമയിൽ ഡബ് ചെയ്തത്. പക്ഷെ തൃശൂർ ശൈലിയിൽ തെലുങ്ക് പറയുകയാണ് നടി ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗായത്രി സുരേഷിന്റെ തെലുങ്ക് ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറലാണ്. തെലുങ്ക് പഠിച്ചു. ഞാൻ നമ്മുടെ തൃശൂർ ശൈലിയിൽ തെലുങ്ക് പറഞ്ഞു. അത് അവർക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. വേറൊരാളെ ഡബ് ചെയ്യിക്കുമ്പോൾ അവർക്ക് ആ സ്ലാങ് കിട്ടുന്നുണ്ടായിരുന്നില്ല.
സ്വയം ഡബ് ചെയ്താൽ മാത്രമേ അഭിനയത്തിൽ പൂർണത വരൂയെന്ന് വിശ്വസിക്കുന്നു. സിനിമയിലേക്ക് വരുന്നതിനോട് കുടുംബത്തിൽ നിന്ന് ആദ്യം എതിർപ്പുണ്ടായിരുന്നെന്നും ഗായത്രി അന്ന് പറഞ്ഞു. അച്ഛന് തീരെ താൽപര്യമുണ്ടായിരുന്നില്ല. നീ സിനിമയിലേക്ക് വന്നാൽ മരിക്കുമെന്നാണ് അച്ഛൻ പറഞ്ഞത്. സിനിമയെ പറ്റി അങ്ങനെയാണല്ലോ പുറത്ത് നിന്നുള്ള ചിന്ത. പെൺകുട്ടികൾക്ക് സേഫ് അല്ലെന്നാണ് സിനിമയെ പറ്റി കേട്ടിരിക്കുന്നത്.പിന്നെ അച്ഛന് മനസ്സിലായി കൂടെ നിന്നിട്ടേ കാര്യമുളളൂയെന്ന്. അല്ലെങ്കിൽ ഈ കുട്ടി അങ്ങ് പോവുമെന്ന് വിചാരിച്ച് അച്ഛനും കൂടെ നിന്നു അവസാനം. ആദ്യമൊക്കെ അച്ഛനും അമ്മയും സെറ്റിൽ കൂടെ വരുമായിരുന്നു. രണ്ടാമത്തെ സിനിമയുടെ ഷൂട്ടിംഗ് തൃശൂരായിരുന്നു അപ്പോൾ ഞാൻ തന്നെ പോയി വരുമായിരുന്നു.