ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെണ്‍കുട്ടികളോ! മനസ്സ് തുറന്ന് ഗായത്രി സുരേഷ്!

ലയാളികൾക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി പുറത്തിറങ്ങിയ ചിത്രം. പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് നടി പറഞ്ഞത് വലിയ ട്രോളുകള്‍ക്ക് വഴിയൊരുക്കി.

ഇപ്പോഴിതാ തന്റെ ആദ്യ സിനിമയെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചുമുള്ള ഗായത്രിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ അത് തോന്നാത്തവരായി ആരുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി. ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെണ്‍കുട്ടികളോ, അതെന്ത് ചോദ്യമാണ്, എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാകും. നേരിട്ട് കണ്ടപ്പോള്‍ ബഹുമാനമായത് മാറി. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. വളരെ ഡീസന്റാണെന്നും ഗായത്രി സുരേഷ് പറഞ്ഞു.

ടേക്കുകള്‍ കുറവായിരുന്നു. ആദ്യത്തെ സിനിമ ആയത് കൊണ്ട് പേടി കുറവായിരുന്നു. പിന്നെയാണല്ലോ പൊസിഷന്‍ ശരിയാക്കണം എന്നൊക്കെ പഠിക്കുന്നത്. ചാക്കോച്ചന്‍ ആണ് സിനിമയിലേക്ക് വിളിക്കുന്നത്. ഹലോ ഞാന്‍ കുഞ്ചാക്കോ ബോബന്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ഹലോ സാര്‍ എന്ന് പറഞ്ഞപ്പോള്‍ സാര്‍ എന്ന് വിളിക്കണ്ട എന്ന് പറഞ്ഞു. ഇങ്ങനൊരു സിനിമയുണ്ടെന്നും എല്ലാ ഫാക്ടറും ഒത്തുവന്നാല്‍ നമുക്ക് ചെയ്യാമെന്നും പറഞ്ഞു. ഉച്ചയ്ക്ക് എഴുത്തുകാരനും സംവിധായകനും കഥ പറയാന്‍ വരും. പിന്നെ നിര്‍മ്മാതാവ് വരുമെന്നും പറഞ്ഞു. അമ്മയെയാണ് ആദ്യം വിളിച്ച്‌ പറഞ്ഞതെന്നാണ് ഗായത്രി പറയുന്നത്. ഒരുപാട് സന്തോഷം തോന്നി. എന്റെ സ്വപ്നം നിറവേറ്റാനായി. നിറമൊക്കെ കണ്ട് ചാക്കോച്ചനെ ഭയങ്കര ഇഷ്ടമായിരുന്നുവെന്നും ഗായത്രി.

Related posts