മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല, തന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്! മനസ്സ് തുറന്ന് ഗായത്രി!

മലയാളികൾക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി പുറത്തിറങ്ങിയ ചിത്രം. പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് നടി പറഞ്ഞത് വലിയ ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇപ്പോഴിതാ തന്റെ അനുഭവത്തെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ചും നടി തുറന്നു പറഞ്ഞിരിക്കുകയാണ്. വാക്കുകളിങ്ങനെ, തന്റെ മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല, തന്റെ കൂടെ ദൈവം മാത്രമാണ് ഉള്ളത്. പക്ഷേ ഇത് പറയുമ്പോൾ ചിലർ മോറൽ ഫിലോസഫി ആണെന്ന് പറഞ്ഞ് കളിയാക്കും. ഒരു ഇന്നർ വോയിസ് തൻ്റെ ഉള്ളിൽ ഉണ്ട്, തനിക്കത് അനുഭവപ്പെടാറുണ്ട്. എപ്പോഴെങ്കിലും ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, അടുത്ത് അടുത്ത സുഹൃത്തിന്റെ വിവാഹം ഉണ്ടായിരുന്നു. പക്ഷേ തന്നെ ക്ഷണിച്ചില്ലന്നാണ് അവർ പറഞ്ഞത്.

തന്നോട് സംസാരിക്കുന്നത് പോലും അവർ എനിക്ക് നൽകുന്ന ഔദാര്യം പോലെയാണ്. അത് തനിക്ക് വേണ്ടന്നും, അത്തരക്കാരെ ഞാൻ ജീവിതത്തിൽ നിന്ന് കട്ട് ചെയ്ത് കളയും എന്നും നടി പറഞ്ഞു. ആളുകൾക്ക് തന്നെ ഇഷ്ടപ്പെടാത്തതും നല്ലൊരു കാര്യമാണ്. അതുകൊണ്ട് താൻ എന്ത് ചെയ്താലും പ്രശ്‌നമില്ലന്നും ​ഗായത്രി കൂട്ടിച്ചേർത്തു.

Related posts