സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷേ! തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്!

ലയാളികൾക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി പുറത്തിറങ്ങിയ ചിത്രം. പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് നടി പറഞ്ഞത് വലിയ ട്രോളുകള്‍ക്ക് വഴിയൊരുക്കി. തുടക്കത്തില്‍ ട്രോളുകള്‍ ഒരുപാട് ബാധിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് കിട്ടിയില്ലെങ്കില്‍ സങ്കടമാണ് എന്ന് പറയുകയാണ് ഗായത്രി. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് നടി ഇത്തരത്തില്‍ പ്രതികരിച്ചത്.


ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ, അഭിമുഖങ്ങള്‍ കൊടുക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ എന്നോട് ചോദിയ്ക്കുന്ന കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറയും. അത് പലപ്പോഴും ട്രോള്‍ ആകുകയാണ് ചെയ്യാറുള്ളത്. അച്ഛനും അമ്മയ്ക്കും അനിയത്തിയ്ക്കും എല്ലാം എനിക്ക് നേരെ വരുന്ന ട്രോളുകള്‍ കാരണം ബുദ്ധിമുട്ടിയിട്ടുണ്ട്. അപ്പോള്‍ അത് നിര്‍ത്തണം എന്ന് ഞാന്‍ ആലോചിയ്ക്കും. പക്ഷെ ഏതെങ്കിലും തരത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കവെ ഞാൻ എന്തെങ്കിലും പറഞ്ഞു പോവും. അത് ട്രോളാവുകയും ചെയ്യു. പക്ഷെ ഇപ്പോള്‍ ട്രോള്‍ വന്നില്ല എങ്കില്‍ എനിക്ക് സങ്കടമാണ്. പ്രണവ് മോഹന്‍ലാലിനോട് എനിക്ക് ശരിയ്ക്കും ഇഷ്ടമാണ്. കല്യാണം കഴിക്കണം എന്ന് ആഗ്രഹവുമുണ്ട്. പക്ഷെ പ്രണവിന് എന്നെ അറിയുക പോലും ഉണ്ടാവില്ല. ഹോളിവുഡില്‍ അലിയ ഭട്ട് പല അഭിമുഖങ്ങളിലും രണ്‍വീര്‍ കപൂറിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറയുമായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും തോന്നി, എന്റെ ഇഷ്ടം ഞാനും തുറന്ന് പറഞ്ഞാല്‍ എന്താ എന്ന്. പക്ഷെ ഞാന്‍ പറഞ്ഞപ്പോള്‍ അത് ട്രോളായി.

 

കോളേജ് കാലത്ത് തനിയ്ക്ക് ഒരു സീരിയസ് പ്രണയം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് ഇടയില്‍ ഒരു പവര്‍ ഈഗോ ഉണ്ടായിരുന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ല എന്ന് എനിക്ക് അറിയാമായിരുന്നു. പിന്നീട് അയാള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. അതിന് ശേഷം കുറച്ച് കാലം എനിക്ക് ഭയങ്കര ഡിപ്രഷന്‍ ആയി. അതില്‍ നിന്നും ഞാന്‍ സ്വയം പുറത്ത് കടക്കുകയായിരുന്നു. പിന്നീട് അയാളെ കണ്ടിട്ടുണ്ട്, സൗഹൃദത്തോടെ സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അയാള്‍ക്ക് എന്നെ ഫേസ് ചെയ്യാന്‍ മിടയായിരുന്നു. സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. സിനിമ നടന്‍ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നുവെങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് ഞാന്‍ പറയില്ലായിരുന്നു. ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്ത് എന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു.

പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും. ഞാന്‍ താമസിയ്ക്കുന്ന ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പിന്നീട് ഞാന്‍ അഭിമുഖങ്ങളില്‍ ഈ സംഭവം പറയാന്‍ തുടങ്ങിയതോടെ അയാള്‍ പിന്നാലെ നടക്കുന്നത് നിര്‍ത്തി.

Related posts