ആ യാത്രയൊരു നിയോഗമായി കാണുകയാണ്! ശ്രദ്ധനേടി ഗായത്രി അരുണിന്റെ വാക്കുകൾ!

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ഗായത്രി അരുൺ. പരസ്പരം എന്ന പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയ താരമായി ഗായത്രി മാറിയത്. മിനിസ്ക്രീൻ അവസരങ്ങളോടൊപ്പം പിന്നാലെ താരത്തിന് ബിഗ് സ്‌ക്രീനിലും അവസരം ലഭിച്ചു. സര്‍വോപരി പാലാക്കരന്‍, തൃശ്ശൂര്‍ പൂരം, വണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ താരം വേഷമിട്ടു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ഗായത്രി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ താന്‍ ഒറ്റക്ക് നടത്തിയ ഋഷികേശ് യാത്രയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛന്റെ വേര്‍പാടിനെ കുറിച്ചും അദ്ദേഹത്തിന്റെ അവസാന ആഗ്രഹം സഫലമാക്കിയതിനെ കുറിച്ചുമൊക്കെ ഗായത്രി മനസ് തുറന്നത്.

ഗായത്രി അരുണിന്റെ വാക്കുകള്‍, ഞാന്‍ മരിച്ചാല്‍ മരണാനന്തര കര്‍മ്മങ്ങള്‍ എന്ന പേരില്‍ നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ ഒന്നും നടത്തരുത്. ഏതെങ്കിലും പുണ്യനദിയില്‍ പോയി കര്‍മം ചെയ്താല്‍ മതി എന്നാണ് അച്ഛന്‍ ഗായത്രിയോട് പറഞ്ഞിരുന്നത്. ആ വാക്കുകള്‍ക്ക് ജീവന്‍ നല്‍കി കൊണ്ടാണ് ഗായത്രി ഋഷികേശിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തിയത്. പല പ്രാവിശ്യം പോവണമെന്ന് കരുതി പദ്ധതികള്‍ ഇട്ടിരുന്നെങ്കിലും പിന്നീട് അതൊന്നും നടന്നില്ല. അച്ഛന്റെ മരണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ആഗ്രഹ പൂര്‍ത്തീകരണം പോലെ എല്ലാം വേഗത്തില്‍ സംഭവിച്ചത് എന്നെയും അത്ഭുതപ്പെടുത്തി. അന്നത്തെ യാത്രകളൊക്കെ മുടങ്ങിയത് അച്ഛന്റെ ആഗ്രഹം പോലെ ഗംഗയില്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണോ എന്ന് തോന്നി പോയ നിമിഷമായിരുന്നു അത്. ആ യാത്രയൊരു നിയോഗമായി കാണുകയാണ്.

ഗംഗയെ ഞാന്‍ തൊട്ടു. ആ ജലം കുടിച്ചു. തലയില്‍ കുളിരായി അണിഞ്ഞു. അച്ഛന്റെ ശ്രാദ്ധക്രിയ ശ്രദ്ധയോടെ അനുഷ്ഠിച്ചു. ഒരു അണു പോലെ ആ മഹാപ്രവാഹ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഉള്ള് പിടയുന്നുണ്ടായിരുന്നെങ്കിലും ഉള്ളില്‍ എവിടെയോ പറഞ്ഞറിയിക്കാത്ത തണുപ്പ് പടരുന്നുണ്ടായിരുന്നു. ജോലിയുടെ ഭാഗമായിട്ടല്ലാതെ ഒറ്റയ്ക്ക് ഞാന്‍ എവിടെയും പോയിട്ടില്ല. ഋഷികേശ് പോവണമെന്ന് കുറേ കാലമായിട്ടുള്ള ആഗ്രഹമായിരുന്നു. അതും ഒറ്റയ്ക്ക്. പക്ഷേ അത് നീണ്ട് നീണ്ട് പോയി. ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് ഒരു വേറിട്ട അനുഭവമാണ്. അതുകൊണ്ട് ഇനിയും അത്തരം യാത്രകള്‍ക്ക് വേണ്ടിയുള്ള പ്ലാനിങ്ങിലാണ് താന്‍. തന്നെ പോലെ തന്നെ ഭര്‍ത്താവും യാത്ര പ്രേമിയാണ്. ഇന്ത്യ മുഴുവന്‍ ബൈക്കില്‍ സഞ്ചരിച്ച് അദ്ദേഹം തിരിച്ച് വന്ന കഥയും ഗായത്രി സൂചിപ്പിച്ചു. അടുത്തതായി നേപ്പാള്‍ പോകാനാണ് അദ്ദേഹം പ്ലാന്‍ ചെയ്യുന്നത്’.

Related posts