”അതുപറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു”,,,,ഗായത്രി അരുണ്‍

BY AISWARYA

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസിനെ മലയാളികള്‍ ഇന്നും ഓര്‍ക്കാറുണ്ട്. ആ ഒറ്റ സീരിയലിലൂടെ ഹിറ്റായതാണ്, ഗായത്രി അരുണ്‍. പിന്നീടങ്ങോട്ട് നാലഞ്ച് സിനിമകളിലും മുഖം കാണിച്ചു. എഴുത്തും എനിക്ക് വഴങ്ങും എന്ന് കാണിച്ചു തന്ന കൃതിയായിരുന്നു- അച്ഛപ്പം കഥകള്‍. ഗായത്രി രചിച്ച ഈ പുസ്തകം നേരത്തെ വൈറലായതാണ്. ഇപ്പോഴിതാ ഈ പുസ്തകം ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്ത നടന്‍ സിദ്ദിഖിനെക്കുറിച്ചാണ് താരം പറയുന്നത്.

അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന മക്കള്‍ക്കും അതവര്‍ക്ക് നല്‍കിയ അച്ഛന്മാര്‍ക്കും എ സമര്‍പ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകള്‍ എഴുതിയത്. പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ് ഇക്കാക്ക് കൊടുക്കുമ്പോള്‍ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഇത്ര ശ്രദ്ധയോടെ ഇരുന്ന് വായിക്കും എന്ന്. എന്നാല്‍ അദ്ദേഹം അത് വായിച്ച് തീര്‍ത്തു, ഒറ്റ ദിവസം കൊണ്ട്! അതിനു ശേഷം എന്നോട് പറഞ്ഞു എനിക്ക് എന്റെ മകളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കുന്നത് വിഷമമാണ്. ‘പാര്‍ഷ്യാലിറ്റി’ വായിച്ചപ്പോള്‍ മകളെ ഓര്‍ത്തു പോയി എന്ന്. അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. എന്റെ അച്ഛനെ ആണ് ആ നിമിഷം ഞാന്‍ കണ്ടത്. സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയുമായിരുന്ന എന്റെ അച്ഛപ്പത്തെ, ഗായത്രി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.

 

Related posts