ഗായത്രി സുരേഷ് മലയാളികൾക്ക് അത്രയേറെ സുപരിചിതയായ താരമാണ്. മോഡലിങ് രംഗത്ത് സജീവമായിരുന്ന ഗായത്രി രണ്ടായിരത്തി പതിനാലിൽ നടന്ന ഫെമിന മിസ് കേരള മത്സരത്തിൽ വിജയി ആയതോടുകൂടിയാണ് ശ്രദ്ധ നേടുന്നത്. രണ്ടായിരത്തി പതിനഞ്ചിൽ കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി തന്റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ താരം മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ചിരുന്നു. ഒരേ മുഖം ഒരു മെക്സികൻ അപാരത സഖാവ് കല വിപ്ലവം പ്രണയം വർണ്യത്തിൽ ആശങ്ക നാം തുടങ്ങിയ ചിത്രങ്ങളിൽ ഗായത്രി അവതരിപ്പിച്ച വേഷങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിൽ വെച്ച് ഉണ്ടായ ഒരു കാറപകടത്തിന് ശേഷം താരം വാഹനം നിറുത്താതെപോയത് നിരവധി വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഇതേ സംബന്ധിച്ച് വിശദീകരണവുമായി ഗായത്രി തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഈ വീഡിയോ നിരവധി ട്രോളുകൾക്ക് വിധേയാമായിരുന്നു. എന്നാൽ ട്രോളുകളിലൂടെയുള്ള പരിഹാസം അതിര് കടന്നപ്പോൾ താരം മുഖ്യമന്ത്രിക്ക് മുന്നിൽ ഒരു അഭ്യർത്ഥനയും വെച്ചിരുന്നു.
ഇപ്പോഴിത സെലിബ്രിറ്റി ആയിതന്റെ പേരിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറയുകയാണ് ഗായത്രി. ആളുകൾ കളിയാക്കുമ്പോൾ ഈ സെലിബ്രിറ്റി എന്ന ടാഗ് ലൈൻ വേണ്ട എന്ന് തോന്നിയിട്ടുണ്ട്. സെലിബ്രിറ്റികളും വലിയ പ്രശ്‌നങ്ങൾ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകൾ ആണെങ്കിൽ മറ്റ് പലരെയും പല പ്രശ്‌നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോൾ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവേണ്ടായിരുന്നു എന്ന്,’ താരം പറയുന്നു.
ഗ്ലാമറസ് റോളുകളോട് താല്പര്യമില്ലെന്നും നടി പറയുന്നു. ‘ഒരു പരിധിയിൽ കവിഞ്ഞ ഗ്ലാമറസ് റോളുകൾ ചെയ്യാൻ എനിക്ക് സാധിക്കില്ല. അങ്ങനെ ചില സിനിമകൾ വേണ്ടെന്ന് വെച്ചിട്ടുമുണ്ട്. മലയാളത്തെക്കാൾ നല്ല റോളുകൾ തെലുങ്കിൽ കിട്ടിയത് കൊണ്ടാണ് തെലുങ്ക് സിനിമയിൽ അഭിനയിച്ചത്. തെലുങ്ക് നടന്മാരെക്കാൾ മികച്ചത് എപ്പോഴും മലയാളത്തിലെ നടന്മാർ തന്നെയാണ്, ഗായത്രി കൂട്ടിച്ചേർത്തു.