നമ്മൾ എല്ലാവരും കട്ലറ്റ് കഴിക്കുന്നവരായിരിക്കും , ബീഫ് , വെജിറ്റബ്ൾസ് , ചിക്കൻ , മട്ടൻ എല്ലാം കൊണ്ടും നമ്മൾ കട്ട്ലറ്റ് ഉണ്ടാകാറുണ്ട്.ഇവിടെ നിങ്ങൾക്ക് വൈകുന്നേരത്തെ ചായയോടൊപ്പം കഴിക്കാൻ ഉള്ള ഒരു കിടിലൻ പനീർ കട്ട്ലറ്റിന്റെ റെസിപ്പി പറയാം..
വളരെ ടേസ്റ്റിയും എളുപ്പവുമായി പനീർ കട്ട്ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഇതിലേക്ക് ആവശ്യമായ ചേരുവകൾ
1. ഒരു കപ്പ് പനീർ
2. ഒരു കപ്പ് ഉരുളക്കിഴങ്ങ് 3.വേവിച്ചു ഉടച്ചു വച്ചത്
4.അരക്കപ്പ് സവാള
5. കാൽ കപ്പ് മല്ലിയില
6. 2 ടേബിൾ സ്പൂണ് കോണ്ഫ്ലവർ
7. അര ടീ സ്പൂണ് മുളക് പൊടി
8. ഒരു ടീ സ്പൂണ് മല്ലിപ്പൊടി
9. ഗരം മസാല അര ടീ സ്പൂണ്
10. ആവശ്യത്തിന് ഉപ്പ്
11. അര ടീ സ്പൂണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
12. എണ്ണ
കോട്ടിങിന് വേണ്ടി
1.ഒരു ടേബിൾ സ്പൂണ് കോണ്ഫ്ലവർ പൗഡർ
2. ഒരു ടേബിൾ സ്പൂണ് മൈദ പൊടി
3. കാൽ ടീ സ്പൂണ് വീതം മുളക് പൊടിയും കുരുമുളക് പൊടിയും
4. ഉപ്പ് , വെള്ളം ആവശ്യത്തിന്
5. ഏഴോ എട്ടോ കഷ്ണം ബ്രെഡ്
തയ്യാറാക്കുന്ന വിധം.
ആദ്യം പനീറിൽ ഉള്ള വെള്ളം മുഴുവൻ അരിച്ചുകളയുക. അതിനുശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്യുക. ആ മിക്സിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കോൺഫ്ലോർ, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത്, ഓരോ ഉരുളയായി മാറ്റിവെയ്ക്കുക. ഈ ഉരുളകളെ റൗണ്ട് ഷേപ്പിലോ ഹാർട്ട് ഷേപ്പിലോ ആക്കിയതിന് ശേഷം ഷാലോ ഫ്രൈ ചെയ്യുക.