മിടുമിടുക്കി എന്ന പരിപാടി ലോകത്തിലെ എല്ലാ മലയാളികള്‍ക്കും ദൃശ്യ വിസ്മയങ്ങള്‍ മാത്രം സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയില്‍ ഉടന്‍ തന്നെ ആരംഭിക്കുകയാണ്.പെൺ പ്രതിഭകൾ അവരുടെ അപൂർവ്വ കഴിവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവരാൻ എത്തുകയാണ് ഈ റിയാലിറ്റി ഷോവിലൂടെ. പ്രായത്തിന്റെ പരിമിതികൾക്കപ്പുറം പ്രതിഭാസമായി മാറാൻ തയ്യാറായാണ് ഷോ ആരംഭിക്കുന്നത്.
ഇതിൽ അണിനിരക്കുന്ന പെൺകുരുന്നുകൾ പാട്ടിലും നൃത്തത്തിലും മാത്രമല്ല ബുദ്ധിയിലും കരുത്തിലും മുന്നിട്ടു നിൽക്കുന്ന മിടുമിടുക്കികൾ തന്നെ ആയിരിക്കും.മിടുമിടുക്കി എന്ന പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കുന്നത് ഈ വരുന്ന മാര്‍ച്ച് ആറിന് വൈകിട്ട് ആറ് മണിയ്ക്കാണ്. ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പെണ്‍കുട്ടികളാണ്.ഫ്ലവേഴ്സ് ചാനലിലെ ഈ റിയാലിറ്റി ഷോവിലൂടെ ഒരുപാട് മിടുക്കികളുടെ മിടുക്കകള്‍ ലോകമലയാളികള്‍ കാണാൻ പോവുകയാണ്.