മോട്ടോ ജി 5ജിയ്ക്ക് 3000 രൂപ ഡിസ്‌കൗണ്ട്; ബിഗ് സേവിങ്‌സ് ഡേയ്സ് ഓഫറുമായി ഫ്ലിപ്കാർട്

Flipkart-with-Big-Savings-Days-offer-on-Moto-G-5G

ഫ്ലിപ്കാർട്ട് ഈ വർഷത്തെ ആദ്യ ബിഗ് സേവിങ്‌സ് ഡേയ്‌സിനൊരുങ്ങുകയാണ്. ഈ മാസം 20 മുതൽ 24 വരെയാണ് ബിഗ് സേവിങ്‌സ് ഡേയ്സ്. നിരവധി സ്മാർട്ട്ഫോണുകൾക്കും ഇലക്ട്രോണിക് ഡിവൈസുകൾക്കും ഇത്തവണത്തെ ബിഗ് സേവിങ്‌സ് ഡേയ്‌സിൽ ഡിസ്‌കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോൺ ആയ മോട്ടോ ജി 5ജിയും ഡികൗണ്ടിൽ.

Flipkart-with-Big-Savings-Days-offer-on-Moto-G-5G

നവംബറിൽ വില്പനക്കെത്തിയ മോട്ടോ ജി 5ജിയ്ക്ക് 20,999 രൂപയാണ് വില. അതെ സമയം ഫ്ലിപ്കാർട്ട് ബിഗ് സേവിങ്‌സ് ഡേയ്‌സിൽ 2000 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ എച്ഡിഎഫ്സി ബാങ്ക് കാർഡുപയോഗിച്ച് ഫോൺ വാങ്ങുകയാണെങ്കിൽ 1000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ആയി ലഭിക്കും. ഈ രണ്ട് ഓഫറുകളും ചേർന്നാൽ 17,999 രൂപയ്ക്ക് മോട്ടോ ജി 5ജി സ്വന്തമാക്കാം.

വോൾക്കാനിക്‌ ഗ്രേ, ഫ്രോസ്റ്റഡ് സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന മോട്ടോ ജി 5ജിയ്ക്ക് 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമാണ്. ഫുൾ എച്ച്ഡി+ റെസല്യൂഷനും 394 പിപിഐ പിക്‌സൽ ഡെൻസിറ്റിയുമുള്ള 6.7 ഇഞ്ച് (1,080×2,400 പിക്‌സൽ) എൽടിപിഎസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി 5ജിയ്ക്ക്.ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് മോട്ടോ ജി 5ജി പ്രവർത്തിക്കുന്നത്. 128 ജിബി ഓൺബോർഡ് മെമ്മറി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ വർദ്ധിപ്പിക്കാം. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും (F/1.7 അപ്പേർച്ചർ) 118 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 8 മെഗാപിക്സൽ സെക്കൻഡറി വൈഡ് ആംഗിൾ സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിന്. F/2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസർ ആണ് മൂന്നാമത് കാമറ. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി F/2.2 അപ്പേർച്ചറുള്ള.  സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി F/2.2 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ക്യാമറ . 5ജി, എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5.1, വൈ-ഫൈ 802.11ac, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. പൊടിയിൽ നിന്നുള്ള സംരക്ഷണത്തിനായി ഇത് ഐപി 52 സർട്ടിഫൈഡ് ആണ് മോട്ടോ ജി 5ജി.  20W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്.

Related posts