സിനിമാപ്രേമികള്‍ക്ക് ഫസ്റ്റ് ഷോ എന്ന ആപ്പില്‍ ഇനി സൗജന്യമായി സിനിമ കാണാം…

BY AISWARYA

സിനിമ കാണാനും ആസ്വദിക്കാനും ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. അവര്‍ക്കായി പുതിയൊരും പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഫസ്റ്റ്‌ഷോ. പേസ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.ലോഗിന്‍ ചെയ്ത ശേഷം പാക്കേജില്‍ നിന്ന് ഫസ്റ്റ്‌ഷോ പ്രീമിയം പാക്കേജ് സെലക്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സിനിമ കാണാനാകും.

മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഫസ്റ്റ്ഷോ ആണ് ആദ്യമായി സിനിമകള്‍ കാണാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നത്. ഇതിനുള്ള കൂപ്പണ്‍ ഫസ്റ്റ് ഷോസിന്റെ ഫെയ്സ്ബുക്ക് പേജിലും, വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദകരമായ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ ഫസ്റ്റ്ഷോസാണ്. ഇതിനു പുറമെ പേരന്റിംഗ് കണ്‍ട്രോളും പ്രേക്ഷകര്‍ക്കായി ഫസ്റ്റ്ഷോസ് ഒരുക്കിയിട്ടുണ്ട്.

എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഫസ്റ്റ്ഷോസിലെ കണ്ടന്റുകള്‍ കാണുന്നതിനോടൊപ്പം തന്നെ പേരന്റിംഗ് കണ്‍ട്രോള്‍ പ്രേക്ഷകര്‍ക്ക് ഏര്‍പ്പെടുത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Related posts