ഫിറോസ് കുന്നംപറമ്പിൽ , മലയാളികൾക്ക് വളരെ സുപരിചിതമായ പേരാണ്. ഓൺലൈനിലൂടെ പണം സമാഹരിച്ചു രോഗികൾക്ക് സഹായം ചെയ്യുന്ന ഒരാളാണ് ഫിറോസ്. ഫിറോസിന്റെ പേരിൽ പലതവണ പല തട്ടിപ്പുകൾ ആരോപിക്കപെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഫിറോസ് തന്റെ പ്രവർത്തനം നടത്തുന്നു. ഇപ്പോൾ ഫിറോസ് കുന്നംപറമ്പിലിനെ നാട് കടത്താൻ അവശ്യപ്പെട്ടുകൊണ്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏകദേശം ഇരുപത് മിനിറ്റോളം ഉള്ള വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. സ്വാമി ബ്രഹ്മാനന്ദ തീർത്ഥ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് വീഡിയോ ആരംഭിക്കുന്നത്. ഫിറോസിനെ നാട് കടത്താൻ ആണ് അദ്ദേഹം പറയുന്നത്. അത് എന്തിനാണെന്നും അദ്ദേഹം കാര്യകാരണങ്ങൾ വ്യക്തമാക്കുന്നു.