ഫാദേഴ്‌സ് ഡേ ആഘോഷമാക്കി താരങ്ങളും!

ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നമ്മൾ ഫാദേർസ് ഡേ ആയാണ് ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് സോഷ്യൽ മീഡിയ നിറയെ പിതൃദിന സന്ദേശങ്ങളാണ്. എല്ലാ മക്കൾക്കും കരുതലും സംരക്ഷണവും കരുതിവച്ച പിതാവിനുവേണ്ടിയുള്ള ദിനമാണിത്. പിതൃത്വം ആഘോഷിക്കുന്നതിനും സമൂഹത്തിൽ പിതാവിനുള്ള സ്വാധീനം മനസിലാക്കുന്നതിനും അച്ഛൻമാരെ ബഹുമാനിക്കുന്നതിനുമുള്ള ദിവസമാണ് ഇത്.

നിരവധി താരങ്ങളാണ് ഫാദേർസ് ഡേ ദിനത്തിൽ അച്ഛന്മാർക്ക് ആശംസകളുമായി എത്തുന്നത്. മീനാക്ഷി ദിലീപ് ദിലീപിനൊപ്പമുള്ള ചെറുപ്പത്തിലേ ഒരു ചിത്രമാണ് ഇൻസ്‌റ്റഗ്രാമിലൂടെ സ്റ്റോറിയായി പങ്കുവച്ചത്. പുഞ്ചിരിച്ച് മുടി രണ്ടായി കെട്ടി സുന്ദരിയായാണ് മീനാക്ഷി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിമാരായ നമിത, നിരഞ്ജന, ശ്രുതി ഹസ്സൻ, നദിയ മൊയ്തു എന്നിവരെല്ലാം അച്ചനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. മോഹൻലാൽ അച്ചനോടൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചത്.

ഫാദേർസ് ഡേ ആശംസകളുമായി ദുൽഖർ സൽമാൻ, ദുൽഖറിന്റെ മകൾ മറിയത്തിന് മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുൽഖർ ഫാദേർസ് ഡേ ആശംസകൾ പങ്കുവച്ചത്.അച്ഛനെ എത്രത്തോളം സ്നേഹിക്കുന്നു എന്നു പറയാൻ ഈ ഒരു ദിവസം ആവശ്യമില്ലെന്ന് നിരഞ്ജന അനൂപ്. ‘അച്ഛാ.. അച്ഛനെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയാൻ എനിക്ക് ഫാദേർസ് ഡേ ആവശ്യമില്ല. എന്നാൽ ഇന്ന് നമുക്കൊന്ന് തിരിഞ്ഞുനോക്കാം! എനിക്ക് ഇത് പറയണം, അച്ഛനെ പോലെ നിങ്ങളെ വിശ്വസിക്കുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളൊരു സൂപ്പർസ്റ്റാർ ആണെന്ന് വിശ്വസിക്കുന്ന മറ്റാരുമില്ല. നിങ്ങളുടെ മകളായതിൽ അഭിമാനിക്കുന്നു..’ നിരഞ്ജന ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു

 

Related posts