സെക്സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല! ഫറ ഷിബിലയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു!

ഫറ ഷിബില കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ്. മുൻപ് താൻ നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രംഗത്ത് എത്തിയിരുന്നു. കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്ന നായികമാർ കുറവാണ്. എന്നാൽ, കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടി മലയാളികളെ താരം ഞെട്ടിച്ചു. തന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോളിതാ ഫോട്ടോഷൂട്ട് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ. വാക്കുകൾ, സ്വിം സ്യൂട്ടിൽ ഫോട്ടോഷൂട്ട് ചെയ്യാൻ തീരുമാനിച്ചത് ആരുടേയും ശ്രദ്ധ പിടിച്ച് പറ്റാനോ, ഇങ്ങനെയൊരു നടി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാനോ വേണ്ടിയല്ല. അത്തരത്തിൽ സെക്സിയായ ഭാവങ്ങളോടെയല്ല ഞാൻ ആ ഫോട്ടോഷൂട്ടിൽ ഇരുന്നത്. അത് കാണുന്നവർക്ക് മനസിലാകും. ഞാൻ… ഞാനായി…. പരാമവധി സന്തോഷവതിയായി ചിരിച്ചാണ് നിന്നത്. ബോഡി ഷെയ്മിങ് ഭയന്ന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഭയക്കുന്നവരിലെ ഭയം എടുത്ത് കളയുക എന്നതായിരുന്നു എന്റെ ഉ​ദ്ദേശം. അല്ലാതെ അൽപ്പ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് ചെയ്ത് എനിക്കൊന്നും നേടാനില്ല. സദാചാരം കൂടിയ ആളുകൾ നമുക്ക് ചുറ്റും നിരവധി ഉള്ളത് കൊണ്ടാണ് പലരും അവനവന് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ മടിക്കുന്നത്. ഞാൻ ഫോട്ടോഷൂട്ട് കഴിഞ്ഞ് ചിത്രം പങ്കുവെച്ചപ്പോൾ ഞാൻ ഉദ്ദേശിച്ച കാര്യം മനസിലായി അതിനനുസരിച്ച് മെസേജ് അയച്ച് എനിക്ക് ഊർജം പകർന്ന നിരവധിപേരുണ്ട്. അത്തരം കമന്റുകൾ മാത്രം കേൾക്കാൻ വേണ്ടിയാണ് ഞാൻ ഇത്തരമൊരു കാര്യം ചെയ്തതും.

സെക്സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല. അത് സൂപ്പറാണ്. ശരീരഭാഷയിലൂടെയോ ഡയലോ​ഗിലൂടെയോ ഒരാളെ ചിരിപ്പിക്കുക എന്നത് എത്രത്തോളം പ്രയാസമാണോ അത്രത്തോളം തന്നെ പ്രയാസം അനുഭവിക്കണം സെക്സിയായ കഥാപാത്രങ്ങളോ ഫോട്ടോഷൂട്ടോ ചെയ്യുമ്പോൾ സെക്സിയായി അഭിനയിക്കുന്നവരും. സമൂഹത്തിന്റെ ചിന്താ​ഗതിയിൽ മാറ്റങ്ങൾ വരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അതിനുദാഹരണാമാണ് ഭീമന്റെ വഴിയിലെ നായിക കഥാപാത്രം വില്ലനെ മലർത്തി അടിക്കുന്നതും അതുകണ്ട് നായകന് പ്രണയം തോന്നുന്നതും. മാത്രമല്ല ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന മായാനദിയിലെ ഡയലോ​ഗ് പോലും സദാചാരത്തിന് എതിരെയുള്ള അടിയാണ്. സിൽക്ക് സ്മിതയൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അവർ ആഘോഷിക്കപ്പെട്ടേനെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

Related posts