ഫഹദ് ഫാസിലും നസ്രിയയും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താര ജോഡികളാണ്. ഇരുവരും ജീവിതത്തിലും ജോഡികളാവുന്നത് ബാംഗ്ലൂർ ഡെയ്‌സ് എന്ന ഹിറ്റ് ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതിന് ശേഷമാണ്. ഇപ്പോഴിതാ, ഫഹദ് ഫാസില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഫഹദ് ഒരു അഭിമുഖത്തിലാണ് തന്റെ മനസ് തുറന്നത്. ഫഹദ് പറഞ്ഞത് തന്നെ നസ്രിയ പ്രൊപ്പോസ് ചെയ്ത രീതിയെ കുറിച്ചായിരുന്നു.ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു എന്ന് ഫഹദ് പറഞ്ഞു.
നസ്രിയ വന്നപ്പോള്‍ ജീവിതം അര്‍ത്ഥ പൂര്‍ണമായെന്ന് ഫഹദ് ഫാസില്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അലസനും മടിയനുമായ വ്യക്തിയാണ് ഞാന്‍. വീട്ടില്‍നിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേര്‍വഴിക്ക് നടത്താന്‍ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഫഹദ് മുൻപ് പറഞ്ഞിരുന്നു. ട്രാന്‍സ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. ഫഹദ് നസ്രിയ ജോഡികളുടെ ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.