ഫേസ്ബുക്ക് കടുത്ത നിയന്ത്രണത്തിലേക്ക്,രാഷ്ട്രീയ ചര്‍ച്ചകളും രാഷ്ട്രീയ ഗ്രൂപ്പുകളും ഒഴിവാക്കാൻ സാധ്യത!

fasebook

അമേരിക്കയില്‍  ക്യാപിറ്റോള്‍ കലാപത്തിനു ശേഷം ഫേസ്ബുക്ക് സ്വീകരിച്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഫേസ്ബുക്കിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് നിയന്ത്രണമേര്‍പ്പടുത്തുന്നത്. രാഷ്ട്രീയ ഗ്രൂപ്പുകളെ റെക്കമന്‍ഡ് ചെയ്യുന്ന രീതി ഇനിയില്ലെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന ന്യൂസ്ഫീഡുകളില്‍ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുകയും ചെയ്യും.

facebook
facebook

പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചര്‍ച്ചകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം. രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാകാന്‍ ഇനി ഉപയോക്താക്കള്‍ താത്പര്യമെടുക്കണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയ ഗ്രൂപ്പുകളെ ശുപാര്‍ശ ചെയ്യുന്നത് ഫേസ്ബുക്ക് അവസാനിപ്പിച്ചിരുന്നു.ഡൊണാള്‍ഡ് ട്രംപ് പോസ്റ്റ് ചെയ്ത വീഡിയോ ക്യാപിറ്റോള്‍ കലാപത്തിന് പ്രേരകമായി എന്ന വിമര്‍ശനം ശക്തമായതോടെയാണ് ഫേസ്ബുക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

Related posts