മുഖം തിളങ്ങാൻ വെള്ളരിക്ക കൊണ്ട് ചില പൊടികൈകൾ

cucumber face pack

ആരോഗ്യ ഗുണങ്ങൾ അനേകം വാഗ്ദാനം ചെയ്യുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പന്നമായ കുക്കുമ്പർ ഏത് സമയത്തെ ഭക്ഷണത്തോടൊപ്പവും നമുക്ക് കഴിക്കാൻ അനുയോജ്യമായ ഒന്നാണ്. വെള്ളരിക്കാ എല്ലാത്തരം ചർമ്മത്തിനും അനുയോജ്യമാണ്. ചർമത്തിലുണ്ടാകുന്ന പ്രകോപനങ്ങൾ കുറയ്ക്കാനും ഇത് ഗുണം നൽകും. വെള്ളരിക്കയുടെ നീര് പല ഫെയ്‌സ് പാക്കുകളിലും ചേർക്കാവുന്നതാണ്. 96% ജലാംശം അടങ്ങിയിരിക്കുന്ന വെള്ളരി ശരീരത്തിലെ ബാലൻസ് നിയന്ത്രിക്കാനും ജലാംശം നിലനിർത്തിക്കൊണ്ട് വിഷാംശത്തെ പുറന്തള്ളാനും ഒക്കെ സഹായിക്കുന്നു.

​സൗന്ദര്യത്തിന് വെള്ളരിക്ക

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ചർമ്മത്തിന് ഗുണങ്ങൾ നൽകുന്ന വെള്ളരിക്ക നൂറ്റാണ്ടുകളായി ചർമ്മസംരക്ഷണത്തിലും സൗന്ദര്യ പ്രതിവിധികളിലും ഒരു പ്രധാന ഘടകമായി ഉപയോഗിച്ചു വരുന്നുണ്ട്. പ്രത്യേകിച്ച് സെൻസിറ്റീവായതും, വരണ്ടതുമായ ചർമ്മമുള്ളവരുടെ ചർമ്മസ്ഥിതിയെ പരിപോഷിപ്പിക്കാൻ മികച്ചതാണ് ഇതിലെ തണുപ്പിക്കൽ ഗുണങ്ങൾ. സിലിക്ക എന്ന അവിശ്വസനീയമായ ധാതുഘടകത്തിൻ്റെ ഉറവിടമായതിനാൽ തന്നെ വെള്ളരി ചർമ്മത്തെ ആഴത്തിൽ നിന്ന് പരിപോഷിപ്പിക്കാൻ സഹായിക്കുന്നു. ഇതിലെ ആൻറി ഓക്സിഡൻ്റ് ഗുണങ്ങൾ ആരോഗ്യകരമായ ചർമ്മകോശങ്ങളിൽ ഓക്സിഡൈസേഷൻ കുറച്ചുകൊണ്ട് ദോഷകരമായ വിഷവസ്തുക്കളെ നേരിടുന്നു. ചർമത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു ഇത്. വെള്ളരിക്കയുടെ ഉപയോഗം ഒരാളുടെ സൗന്ദര്യ സംരക്ഷണത്തിന് എന്തെല്ലാം എല്ലാം കാര്യങ്ങൾ ചെയ്യുന്നു എന്നറിയാം.

cucumber juice

​​വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാൻ

പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത് നമ്മുടെ ചർമ്മം ആണ്. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചർമ്മത്തിലെ വരകളും ചുളിവുകളുമെല്ലാം അകറ്റാൻ കുക്കുമ്പർ ഉപകാരപ്രദമാണ്. വെള്ളരിക്ക ചർമത്തിൽ വീക്കത്തെ പ്രതിരോധിക്കുന്ന വിറ്റാമിൻ സി, കഫിക് ആസിഡ് എന്നിവ വിതരണം ചെയ്യുന്നു. വെള്ളരിക്കയുടെ ശക്തമായ ആന്റിഓക്‌സിഡന്റ് ഫലങ്ങൾ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദീഭവിപ്പിക്കുകയും ചുളിവുകളെ അകറ്റി നിർത്തുകയും ചെയ്യും. നിങ്ങളുടെ സൗന്ദര്യസംരക്ഷണ വ്യവസ്ഥയിൽ ഇത് ഉൾപ്പെടുത്തുമ്പോൾ ചർമ്മത്തിന്റെ സ്വാഭാവിക നിറവും തിളക്കവും പുതുമയും തിരികെ ലഭിക്കുന്നത് തിരിച്ചറിയാനാകും.ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനത്തെ മെച്ചപ്പെടുത്തികൊണ്ട് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെ പുറന്തള്ളാൻ സഹായിക്കും.

​ചർമപ്രശ്നങ്ങൾ കുറയ്ക്കാൻ

പല തരം ചർമ്മ പ്രശ്നങ്ങൾ നമ്മെ അലട്ടാറുണ്ട്. ഓരോ ആളുകളുടെയും ചർമ്മവും ചർമ്മ പ്രശ്നങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ഇത് പരിഹരിക്കാൻ വെള്ളരിക്കയ്ക്ക് കഴിയും. പ്രകൃതിദത്ത തണുപ്പിക്കൽ ഗുണങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ വെള്ളരിക്കാ കളങ്കങ്ങൾ, സൺ ടാനുകൾ, പിഗ്മെന്റേഷൻ തുടങ്ങിയ ചർമ്മ പ്രശ്നങ്ങളെ വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു.

Related posts