പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയിൽ ഏറ്റവും കഠിന ചൂടാണ് അനുഭവപ്പെടുന്നത്, കാലാവസ്ഥ വ്യതിയാനം ലോകത്തെ മാറ്റിമറിക്കുന്നു

surya.image

പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്കിടെയിൽ ഭൂമി അതിന്റെ ഏറ്റവും ഉയര്‍ന്ന ചൂടിലെത്തിയിരിക്കുകയാണെന്നു പഠനങ്ങള്‍ പറയുന്നു. വര്‍ധിച്ച്‌ വരുന്ന നഗരവത്കരണമാണ് ഇതിന്റെ കാരണമായി ചൂണ്ടികാണിക്കുന്നത്. സമുദ്രോപരിതലത്തിലെ താപനില പരിശോധിക്കുമ്പോൾ  മനുഷ്യന്റെ ഇടപെടല്‍ ലോകത്തെ ഭൂപടത്തില്‍ രേഖപ്പെടുത്താത്ത ഒരു പ്രദേശമായി മാറ്റുന്നതായും വിദഗ്ധര്‍ പറയുന്നു. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഈ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്.12,000 വര്‍ഷങ്ങള്‍ക്ക് മുമ്ബ് അവസാന ഹിമയുഗം അവസാനിക്കുകയും ഹോളോസീന്‍ കാലഘട്ടം ആരംഭിക്കുകയും ചെയ്തതിനുശേഷം കാലാവസ്ഥാ മോഡലുകള്‍ തുടര്‍ച്ചയായ താപനം സൂചിപ്പിക്കുന്നു.

globalwarming
globalwarming

വ്യാവസായിക വിപ്ലവം കാര്‍ബണ്‍ പുറന്തള്ളലും കുതിച്ചുയരുന്നതു വരെ താപനില കണക്കുകള്‍ 6,000 വര്‍ഷങ്ങള്‍ക്ക് മുൻപ് ചൂട് കൂടുന്നതും പിന്നീട് തണുത്തതായും ഫോസില്‍ ഷെല്ലുകളില്‍ നിന്ന് ലഭിച്ച പരിശോന ഫലങ്ങള്‍ പറയുന്നു.പുതിയ പഠനങ്ങള്‍ നിലവിലെ കാലാവസ്ഥാ മോഡലുകളിലെയും ഷെല്‍ ഡോറ്റയിലെ കണ്ടെത്തലുകളെയും ദുര്‍ബലപ്പെടുത്തുന്നു.എന്നാല്‍ ഷെല്‍ ഡാറ്റ ചൂടേറിയ വേനല്‍ക്കാലത്തെ മാത്രം പ്രതിഫലിപ്പിക്കുന്നുവെന്നും തണുപ്പുകാലത്തെ കുറിച്ച്‌ പറയുന്നിന്നില്ല, അതിനാല്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉയര്‍ന്ന വാര്‍ഷിക താപനില വിവരങ്ങള്‍ നല്‍കുന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Heat-Wave
Heat-Wave

മുന്‍ ഫലങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞ 12,000 വര്‍ഷങ്ങളായി ആഗോള ശരാശരി വാര്‍ഷിക താപനില ഉയരുകയാണെന്ന് ഞങ്ങള്‍ തെളിയിക്കുന്നു,” ഗവേഷണത്തിന് നേതൃത്വം നല്‍കിയ യുഎസിലെ റട്ജേഴ്സ് യൂണിവേഴ്സിറ്റി-ന്യൂ ബ്രണ്‍സ്വിക്കിലെ സാമന്ത ബോവ പറഞ്ഞു. ഇതിനര്‍ത്ഥം, ആധുനികവും മനുഷ്യനുണ്ടായതുമായ ആഗോളതാപന കാലഘട്ടം ആഗോള താപനിലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വര്‍ദ്ധനവ് വരുത്തുന്നു, ഇത് ഇന്ന് പൂര്‍ണ്ണമായും അജ്ഞാത പ്രദേശമായി മാറുന്നു’ അവര്‍ പറഞ്ഞു.2017 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം, 115,000 വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള ആഗോള താപനില ഇന്നത്തെപ്പോലെ ഉയര്‍ന്നതാണെന്ന് സൂചിപ്പിച്ചിരുന്നു, പക്ഷേ വളരെ കുറച്ച്‌ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അത്.

Related posts