സോഷ്യല്‍ മീഡിയയിൽ താരമാകുകയാണ് ഈ നീല കണ്ണുള്ള നയനമനോഹരി . സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ കണ്ടെത്താലാണ് ഈ സുന്ദരി. ക്ലെെമാക്സ്, നേക്കഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായികയാണ് ഇപ്പോള്‍ താരം. രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ത്രില്ലറിലെ നായികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എങ്ങും അപ്സര റാണിയുടെ ചിത്രങ്ങളാണ്. ഒഡീഷ സ്വദേശിയാണ് അപ്സര.


ഡെഹ്റാഡൂണിലായിരുന്നു അപ്സര വളര്‍ന്നത്. ഇപ്പോള്‍ താമസിക്കുന്നത് ഹെെദരാബാദില്‍. ഒഡിയ സിനിമകളിലും തെലുങ്ക് സിനിമകളിലും ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട് അപ്സര. അന്‍കേത മഹറാന എന്നാണ് യഥാര്‍ത്ഥ പേര്. രാം ഗോപാല്‍ വര്‍മ തന്നെയാണ് അപ്സര റാണി എന്ന് പേര് മാറ്റുന്നത്. സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ അപ്സരയാണ് താരം.


അപ്സരയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം നിമിഷം നേരം കൊണ്ടാണ് വര്‍ധിച്ചത്. അപ്സര പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, എന്നാൽ താരത്തിനെതിരെ വിമർശനവുമായി നിരവധി ആളുകൾ എത്താറുണ്ട്, തന്നെ ഈ വിമർശിക്കുന്നവർ തന്റെ നഗ്നത ആസ്വദിച്ച ശേഷമാണ് തന്നെ വിമർശിക്കുന്നത് എന്നാണ് ഇപ്പോൾ അപ്സര റാണി പറയുന്നത്.