എസ്തര്‍ അനില്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം മലയാളികളുടെ മനസ്സുകവർന്നത് ബാലതാരമായി എത്തിക്കൊണ്ടാണ്. ഇപ്പോൾ നായികയായി തളങ്ങുകയാണ് എസ്തർ. എസ്തര്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് 2010ല്‍ പുറത്തെത്തിയ നല്ലവന്‍ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്. പിന്നീട് എസ്തറിന് ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ആണ് താരം അവസാനമായി മലയാളത്തില്‍ അഭിനയിച്ച സിനിമ. ഈ ചിത്രം ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.
ചിത്രത്തില്‍ ജോര്‍ജൂട്ടിയുടെ ഇളയ മകളുടെ വേഷത്തില്‍ എസ്തര്‍ മികച്ച പ്രകടനമാണ് കഴ്ച വെച്ചത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് എസ്തര്‍. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകര്‍ക്ക് വേണ്ടി നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ എസ്തര്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. വെള്ള ടാങ്ക് ടോപ്പും കറുപ്പ് ജീന്‍സും ധരിച്ചു കൊണ്ടുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് എസ്തര്‍ പങ്കുവെച്ചിരിക്കുന്നത്.
നിങ്ങള്‍ കാണുന്നത് പോലെയൊന്നുമല്ല, ഞാന്‍ എല്ലാ ദിവസവും വിരസതയനുഭവിക്കുന്നുണ്ട്. മൂഡിയും ക്ഷീണിതയുമാണ്. നിങ്ങള്‍ക്ക് എന്തായിരുന്നു ഈ ദിവസങ്ങളില്‍ പരിപാടികൾ എന്നായിരുന്നു നടി തന്റെ പോസ്റ്റിനൊപ്പം കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴിലായി കമന്റുകളുമായി എത്തിയത്. നടിയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ മനോഹരം എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram