കേരള സാരിയണിഞ്ഞ് എസ്തർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

എസ്തർ അനിൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായത് ദൃശ്യം എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയതോടെയാണ്. എസ്തർ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. എസ്തർ തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ എസ്തർ എത്തിയിരിക്കുന്നത് പുതിയ പോസ്റ്റുമായാണ്. സെറ്റ് സാരിയിൽ അതീവ സുന്ദരിയായുള്ള എസ്തറിന്റെ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഓണക്കോടിയൊക്കെ എടുത്ത് തുടങ്ങിയോ എന്ന് ചോദിച്ചെത്തിയിരിക്കുകയാണ് എസ്തർ. ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുകയാണ് ആരാധകർ.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

Related posts