എന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല! മനസ്സ് തുറന്ന് എസ്തർ.

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തർ അനിൽ. എസ്തർ അഭിനയരംഗത്തേക്ക് എത്തുന്നത് നല്ലവൻ എന്ന ചിത്രത്തിലൂടെയാണ്. ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളുടെ വേഷത്തിൽ എത്തിയതോടെ താരത്തെ മലയാളികൾ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം 2വിലും ​ഗംഭീരപ്രകടനമാണ് നടത്തിയത്. സോഷ്യൽ മീഡിയകളിൽ സജീവമാണ് എസ്തർ. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിനും മികച്ച പിന്തുണയാണ് എസ്തറിന് ലഭിക്കുന്നതും.

ഇപ്പോളിതാ തന്റെ ഫോട്ടോഷൂട്ടിനിടെ പറ്റിയ മണ്ടത്തരങ്ങളെ കുറിച്ചാണ് എസ്തർ പറയുന്നത്. ഫോട്ടോഷൂട്ടിനിടെയുണ്ടായ അബദ്ധങ്ങളും മണ്ടത്തരങ്ങളുമെല്ലാമാണ് എസ്തർ തന്റെ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എന്റെ അവസാനത്തെ ഫോട്ടോഷൂട്ടിൽ നിന്നും. അവസാനം ആയപ്പോഴേക്കും ഞാൻ ശരിക്കും തളർന്നിരുന്നു. സത്യത്തിൽ തുടക്കത്തിൽ തന്നെ. പിന്നെ, ഷൂസണിഞ്ഞ് ചിൽ ചെയ്യുന്ന ഞാനുണ്ട്. സാരിയിൽ ഒന്നല്ല രണ്ട് തവണ വീഴുന്ന ഞാൻ. ലെഹങ്കയിലും വീഴുന്ന ഞാൻ. ഇതിൽ നിന്നും നിങ്ങളെല്ലാം എന്താണ് മനസിലാക്കിയത്? സത്യത്തിൽ എന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല. എന്നായിരുന്നു എസ്തർ കുറിച്ചത്.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Related posts