ആ നേട്ടം കൈവരിച്ചെന്നു എസ്തർ. അഭിനന്ദിച്ചു സോഷ്യൽ മീഡിയ!

നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അനിൽ അഭിനയ രംഗത്തേക്ക് എത്തുന്നത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി എത്തിയതോടെ നടിയെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം 2 വിലും ​ഗംഭീരപ്രകടനമാണ് താരം നടത്തിയത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ എസ്തറിന് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിരവധി ആരാധകരാണ് ഉള്ളത്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്യും.

ഇപ്പോൾ ഒരു സേഫ്റ്റി പിൻ ഉപയോ​ഗിച്ച്‌ സാരിയുടുക്കാൻ പഠിച്ചിരിക്കുകയാണ് എന്നാണ് എസ്തർ പറയുന്നത്. സാരി അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച്‌ താരം തന്നെയാണ് സാരിയുടുക്കുന്നതിൽ താൻ എക്സ്പർട്ടായ കാര്യം ആരാധകരെ അറിയിച്ചത്. കറുത്ത സാരിയിൽ അതിസുന്ദരിയാണ് താരം. ഒരു സേഫ്റ്റി പിന്നുകൊണ്ട് സാരിയുടുക്കാൻ പഠിച്ചു, നേട്ടം എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ജാക്ക് ആൻഡ് ജിൽ, ദൃശ്യം 2 ന്റെ തെലുഗു പതിപ്പ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി പുറത്ത് വരാൻ ഉള്ളത്.

Related posts