വെർച്വൽ ഫോട്ടോഷൂട്ടുമായി എസ്തർ! കയ്യടിച്ച് ആരാധകർ!

നല്ലവൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് എസ്തർ അനിൽ. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രമായി എത്തിയതോടെ താരത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത അത് വളരെ വലുതായിരുന്നു. ദൃശ്യം 2വിലും താരം ​ഗംഭീരപ്രകടനമാണ് നടത്തിയത്. ദൃശ്യത്തിന്റെ തമിഴിലും തെലുഗുവിലും ഇതേ വേഷം അവതരിപ്പിച്ചത് എസ്തർ തന്നെ ആയിരുന്നു. തിരക്കേറിയ താരമായി മാറിയിരിക്കുവാണ് എസ്തർ!

സോഷ്യൽ മീഡിയകളിൽ സജീവമായ എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പിന്തുടരുന്നത്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിനും നിരവധി ലൈക്കുകളും കമന്റുകളുമാണ് എസ്തറിന് ലഭിക്കുന്നതും. ലോക്ഡൗൺ പ്രമാണിച്ച്‌ വെർച്വൽ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകാണ് നടി എസ്തർ അനിൽ. വീട്ടിലിരുന്ന് പകർത്തിയ ചിത്രങ്ങൾ എസ്തർ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പൗർണമി മുകേഷ് ആണ്  ഫോട്ടോഗ്രാഫർ.

ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു

Related posts