സമൂഹമാധ്യമങ്ങളിൽ വൈറലായി എന്ജോയ് എൻജാമി

‘എഞ്ചോയ് എഞ്ചാമി’ എന്ന സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിർവഹിച്ച്‌ ധീയും അറിവും ആലപിച്ച റാപ് മ്യൂസിക് വീഡിയോ പ്രേക്ഷകശ്രദ്ധ നേടുന്നു. മ്യൂസിക് വീഡിയോയില്‍ ധീയും അറിവും തന്നെയാണ് ഉള്ളത്. മാജാ യൂട്യൂബ് എന്ന എ.ആര്‍ റഹ്മാന്റെ ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. എ.ആര്‍ റഹ്മാന്‍ ജനുവരിയില്‍ തുടങ്ങിയ ഈ യൂട്യൂബ് ചാനൽ സ്വതന്ത്ര സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്.

 

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആല്‍ബം ട്രെന്‍ഡിങ്ങ് ലിസ്റ്റിൽ ഇടം നേടി. ”ഞങ്ങളുടെ പൂര്‍വ്വികരിലേക്കുള്ള തിരിഞ്ഞു നോട്ടം, നമ്മുടെ വേരുകളിലേക്കുള്ള ആഘോഷം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മള്‍ മറന്നുപോയ കാര്യങ്ങളുടെ ഒരു തിരിച്ചുവിളിക്കല്‍ ഇതെല്ലാമാണ് എന്‍ജോയ് എന്‍ജാമി” എന്ന് അണിയറപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. മികച്ച തരത്തിലുള്ള നിരൂപക പ്രശംസയാണ് പാട്ടിന്റെ വരികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

Related posts