എല്ലാം ശരിയാകുന്നത് സെപ്തംബര് 17 ന്!

ആസിഫ് അലിയും രജിഷ വിജയനും പ്രധാനവേഷത്തിൽ എത്തുന്ന ജിബു ജേക്കബ് ചിത്രം ‘എല്ലാം ശരിയാകും’ സെപ്റ്റംബർ 17ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജൂൺ 4ന് തീയേറ്ററിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂല൦ നീണ്ടു പോവുകയായിരുന്നു.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. സൂരജ് ഇ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം.

Related posts