നമ്മുടെ നാട്ടിൽ ഇപ്പോൾ പെട്രോൾ പമ്പുകളുടെ ലഭ്യത നമ്മുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്.ഓരോ പ്രധാനപ്പെട്ട ജംഗ്ഷനും അടുത്ത് ഒരു പമ്പെങ്കിലും ഉണ്ടാകും. അതിനു പ്രധാന കാരണം നമ്മുടെ നാട്ടിലെ വാഹന ഉപയോഗം തന്നെയാണ്. ഇന്നത്തെ കാലത്ത് പെട്രോൾ വില കൂടുന്ന സമയം നമ്മുടെ നാട്ടിൽ പലരും ബദൽ മാർഗ്ഗങ്ങൾ അന്വേഷിക്കുന്നുണ്ട്. അവർ അവസാനം എത്തിച്ചേർന്നത് ഇലക്ട്രിക്ക് വാഹനങ്ങളിലേക്കാണ്.
നമ്മുടെ നാട്ടിൽ ഇന്ന് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ കുതിച്ചോടുകയാണ്. പക്ഷെ അവർ നേരിടുന്ന പ്രശ്നം പെട്രോൾ പമ്പുകൾ പോലെ ഇലക്ട്രിക്ക് റീചാർജ് സ്റ്റേഷനുകളുടെ പോരായ്മകൾ. ഇന്ന് നമ്മുടെ നാട്ടിൽ നാമമാത്രമായ ഇലക്ട്രിക്ക് റീചാർജ് സ്റ്റേഷനുകൾ മാത്രമേ ഉള്ളൂ. എന്നാൽ ആ പ്രശ്നം ഉടൻ പരിഹരിക്കപെടുമെന്ന രീതിയിലാണ് ഇപ്പോൾ വരുന്ന വാർത്തകൾ. തമിഴ്നാട് ആസ്ഥാനമായുള്ള സിയോൺ ചാർജിങ് കമ്പിനിയാണ് കേരളത്തിൽ ഇ ചാർജിങ് പദ്ധതിയുമായി എത്തുന്നത്. ഓരോ 25 കിലോമീറ്ററിലും ഒരു ചാർജിങ് സ്റ്റേഷൻ എന്ന രീതിയിലാണ് ഇവർ അവലംബിക്കുന്നത്.
ഇന്ന് നമ്മുടെ നാട്ടിൽ ഇലക്ട്രിക്ക് വാഹനങ്ങൾ പ്രതികരിക്കുന്ന കാലമാണ്. ഈ വാഹനങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാരും ഏറെയാണ്. അപ്പോൾ ഇ ചാർജിങ് സ്റ്റേഷനുകൾ വളരെ അത്യാവശ്യമായി മാറിയിരിക്കുവാണ്. ഒരു കാർ ഫുൾ ചാർജ് ആകുവാൻ 25 മുതൽ 45 മിനിറ്റ് വരെ എടുക്കുമെന്നാണ് കമ്പിനി അവകാശപ്പെടുന്നത്.ഒരു യൂണിറ്റിന് 5 രൂപ എന്ന വിലയിലാകും ഇ ചാർജ് പോയിന്റുകൾ പ്രവർത്തിക്കുക.