BY AISWARYA
വിവാദങ്ങള്‍ക്ക് പിന്നാലെ താമസിക്കുന്ന വാടകവീട്ടില്‍ നിന്നും ഇറക്കിവിട്ടെന്ന് ഈ- ബുള്‍ജെറ്റ് സഹോദരന്മാര്‍. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ പുറത്തിറക്കിയ 40 മിനിറ്റ് നീളുന്ന പുതിയ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.വിവാദങ്ങള്‍ക്ക് ശേഷം വാടകവീട്ടില്‍ നിന്ന് ഇറങ്ങാന്‍ ഉടമ ആവശ്യപ്പെട്ടിട്ടുണ്ടൈന്നും ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പുതിയ വീട് കിട്ടിയിരിക്കുന്നതെന്നും ഇവര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
”ഹായ് ഗയ്‌സ് ഞങ്ങളിപ്പോള്‍ ഉളളത് അങ്ങാടിക്കടവിലെ പഴയ വാടകവീട്ടിലാണ് എന്നു തുടങ്ങുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ പുതിയ വാടക വീട് കിട്ടി.അര്‍ഹതപ്പെടാത്ത സ്ഥലത്ത് നിക്കരുത്. ഇവര് ഇവിടുന്ന് ഇറങ്ങിപോടോ എന്നു പറഞ്ഞിരിക്കുകയാണ്. അവരുടെ വിഷമം ഞങ്ങള്‍ ഈവീട്ടില്‍ നിന്ന് കൊളളണ്ട എന്ന് വിചാരിച്ച് ഇറങ്ങിപോവുകയാണ്.ഈ വീട് ഞങ്ങള്‍ ഒരു വര്‍ഷത്തേക്ക് എഗ്രിമെന്റ് ചെയ്തതാണ്. പക്ഷേ ഞങ്ങളുട പ്രശ്‌നങ്ങളും കാര്യങ്ങളും വന്നപ്പോ, സമൂഹത്തില്‍ ഞങ്ങള്‍ക്കെതിരെ നല്ല രീതിയിലുളള പ്രശ്‌നങ്ങളുണ്ടായെന്നും വീഡിയോയില്‍ ഇവര്‍ പറയുന്നു.രാവിലെ വാടകവീട് ശെരിയായി എന്ന് പറയും എന്നാല്‍ വൈകിട്ടാവുമ്പോള്‍ വിളിച്ചിട്ട് പറയും ആ വാടകവീട് പോയെന്ന് പറയും ഇതായിരുന്നു ഞങ്ങളുടെ അവസ്ഥ”.
”പലരും തങ്ങള്‍ക്ക് വാടകവീട് തരാന്‍ മടിച്ചു. പുതിയ വീടിനായി കുറെ അലഞ്ഞിട്ടുണ്ട്. ചിലരാകട്ടെ വീട് തരുന്നതും മുടക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിനെല്ലാം കേരളപോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും” ഈ- ബുള്‍ജെറ്റ് സഹോദര്‍ന്മാര്‍ പറയുന്നു.
കരാര്‍ കാലാവധി കഴിയുന്നതിന് മുമ്ബാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടത്.അതുകൊണ്ടുതന്നെ വീട്ടിലെ സാധനങ്ങള്‍ എല്ലാം അതേപടി ഇരിക്കുന്നുവെന്ന് മുദ്രപത്രത്തിലെഴുതി ഒപ്പിട്ട ശേഷം മാത്രമേ വീട്ടില്‍ നിന്നിറങ്ങൂവെന്നും ഇവര്‍ പറയുന്നു. വീട്ടില്‍ വന്ന് കയറിയ അന്ന് മുതല്‍ നിര്‍ഭാഗ്യം പിന്തുടരുകയാണ്. ഈ വീട്ടില്‍ താമസം തുടങ്ങിയ ശേഷമാണ് ഇത്രയും പ്രശ്നങ്ങളുണ്ടായത്. ഈ വീട് അശുഭ ലക്ഷണമാണെന്നും ഐശ്വര്യമില്ലാത്ത വീടാണെന്നും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുകയാണ്. ഇവര്‍ വളര്‍ത്തിയിരുന്ന പട്ടിയെയും ലൗ ബേര്‍ഡ്സിനെയുമടക്കം കൊണ്ടുപോയി. ഇവര്‍ പുതിയ വീട്ടിലേക്ക് മാറിയ ദൃശ്യങ്ങളും പങ്കുവെച്ചു. 45 മിനിറ്റിലേറെ നീളുന്ന വീഡിയോയാണ് ഇവരുടെ യൂട്യൂബ് ചാനലില്‍ അപലോഡ് ചെയ്തിരിക്കുന്നത്.