പ്രൊപ്പോസല്‍ സീനിന് ശേഷമുള്ള ചിത്രം പങ്കുവെച്ചു ദുർഗ!

മലയാളികളുടെ പ്രിയ താരം ദുര്‍ഗ കൃഷ്ണയും അര്‍ജുന്‍ രവീന്ദ്രനും ഒരുമിച്ചത് 4 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ്. മുന്‍പ് ദുര്‍ഗ തന്നെ താൻ പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹമുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഒടുവിൽ ഇവരുടെയും വിവാഹം നടന്നത് അടുത്തിടെയായിരുന്നു. താരത്തിന്റെ വിവാഹത്തിന്റെയും റിസപ്ക്ഷന്റേയും ചിത്രങ്ങളും വീഡിയോയും എല്ലാം വൈറലായി മാറിയിരുന്നു. ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രണയാഭ്യര്‍ത്ഥന ലഭിച്ചതിനെക്കുറിച്ചും ദുര്‍ഗ പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക് ഷോയിലും ദുർഗയും ഭർത്താവുമെത്തിയിരുന്നു. പ്രൊപ്പോസല്‍ സീനിന് ശേഷമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.

ട്രെയിനില്‍ വെച്ചായിരുന്നു അര്‍ജുന്‍ പ്രണയം പറഞ്ഞത്. കവിളില്‍ ഉമ്മ വെച്ച് ഐ ലവ് യൂ പറയുകയായിരുന്നു. കിസ്സിങ് സീനിന് ശേഷമുള്ള ചിത്രമാണ് ഇത്. ഞാന്‍ എത്ര ബ്ലഷ്ഡാണെന്ന് നോക്കിയേ, ഞങ്ങളൊരുമിച്ചുള്ള ആദ്യ സെല്‍ഫിയാണ് ഇതെന്നും പറഞ്ഞായിരുന്നു ദുര്‍ഗ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ദുര്‍ഗയും അര്‍ജുനും സ്റ്റാര്‍ മാജിക് പരിപാടിയിലേക്ക് ഒരുമിച്ചെത്തിയിരുന്നു. നേരത്തെ ദുര്‍ഗ ഈ പരിപാടിയില്‍ അതിഥിയായെത്തിയിരുന്നു. അന്ന് വൈറലായി മാറിയത് ഷിയാസുമായുള്ള പ്രൊപ്പോസല്‍ രംഗമായിരുന്നു. ഇത്തവണ അര്‍ജുനൊപ്പമെത്തിയപ്പോഴും ഷിയാസ് തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നേക്കാളും അടിപൊളിയാണ് നിങ്ങള്‍. ആ എപ്പിസോഡിന് ശേഷം ഷിയാസിനെ ഞാന്‍ കണ്ടിരുന്നുവെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

ബ്രോയെന്നായിരുന്നു സുഹൃത്തുക്കളായിരുന്ന സമയത്ത് അര്‍ജുനെ വിളിച്ചത്. വിവാഹ ശേഷവും അങ്ങനെ തന്നെയാണ് വിളിക്കുന്നത്. പിറന്നാള്‍ ദിനത്തിലൊക്കെ സര്‍പ്രൈസ് തന്നിരുന്നു. പ്രണയാഭ്യര്‍ത്ഥനയ്‌ക്കൊപ്പമായി തന്നെയാണ് ആദ്യത്തെ ചുംബനവും ലഭിച്ചത്. വിവാഹ ശേഷമാണ് ഇതേക്കുറിച്ച് പറഞ്ഞത്. ദുര്‍ഗയും അര്‍ജുനും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇരുവരും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് എത്താറുണ്ട്. ദുര്‍ഗ അഭിനയരംഗത്തേക്ക് പ്രവേശിച്ചത് വിമാനം എന്ന ചിത്രത്തിലൂടെയാണ്. ശേഷം പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദുര്‍ഗ മോഹന്‍ലാല്‍ ചിത്രമായ റാമിലും അഭിനയിക്കുന്നുണ്ട്. ദുര്‍ഗയും അര്‍ജുനും തങ്ങൾക്ക് മോഹന്‍ലാലിനോടുള്ള ആരാധനയെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു.

Related posts