വിജയ് ബാബു അങ്ങനെ ചെയ്തത് തെറ്റാണ്! വൈറലായി ദുർഗ്ഗയുടെ വാക്കുകൾ!

വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളികളുടെ മനസ്സിലേക്ക് പറന്ന് കയറിയ നടിയാണ് ദുർഗ കൃഷ്ണ. പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ നടി ചെയ്തിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല മോഡലിംഗ് രംഗത്തും തന്റേതായ ഒരിടം കണ്ടെത്താൻ ദുർഗയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഈയടുത്താണ് ദുർഗ വിവാഹിതയായത്. ദുർഗയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത് യുവ നിർമാതാവായ അർജുൻ രവീന്ദ്രനാണ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹിതിരായത്. ദുർഗയുടെയും അർജുന്റെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയിരുന്നു.


നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ദുർഗ്ഗ കൃഷ്ണ. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദുർഗാ കൃഷ്ണ പറഞ്ഞു. പീഡന കേസ് സംബന്ധിച്ച്‌ കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു. ഉടൽ സിനിമയുടെ വാർത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം. അതിജീവിത എല്ലാവർക്കും പ്രചോദനമാണെന്ന് ദുർഗാകൃഷ്ണ പറഞ്ഞു.

വിജയ് ബാബു കേസിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്കറിയില്ല. തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. അതല്ലാതെ ഒരാളെ കുറ്റം പറഞ്ഞിട്ട്, പിന്നീട് അയാൾ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിയുമ്പോൾ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളിൽ ഞാൻ അത് തുറന്നുപറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.

Related posts