അക്കാര്യത്തിൽ ഞാൻ ലക്കിയാണ്! മനസ്സ് തുറന്ന് ദുർഗ്ഗ കൃഷ്ണ!

വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളികളുടെ മനസ്സിലേക്ക് പറന്ന് കയറിയ നടിയാണ് ദുർഗ കൃഷ്ണ. പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ നടി ചെയ്തിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല മോഡലിംഗ് രംഗത്തും തന്റേതായ ഒരിടം കണ്ടെത്താൻ ദുർഗയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഈയടുത്താണ് ദുർഗ വിവാഹിതയായത്. ദുർഗയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത് യുവ നിർമാതാവായ അർജുൻ രവീന്ദ്രനാണ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹിതിരായത്. ദുർഗയുടെയും അർജുന്റെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയിരുന്നു.


ഇപ്പോൾ അർജുനെ കുറിച്ച് ദുർഗ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. കല്യാണം കഴിഞ്ഞത് പോലെയെന്നും ഞങ്ങൾക്ക് തോന്നാറേയില്ല. 5 വർഷത്തെ പ്രണയകാലത്തിന്റെ തുടർച്ച പോലെയായാണ് ഇപ്പോഴത്തെ ജീവിതം അനുഭവപ്പെടുന്നത്. കുഞ്ഞുങ്ങളെപ്പോലെയായാണ് അർജുൻ തന്നെ കെയർ ചെയ്യുന്നത്. ഇടയ്ക്ക് കാലിൽ കയറ്റിയൊക്കെ നടത്തിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് ഫോട്ടോസൊക്കെ എടുക്കാറുണ്ടെങ്കിലും ഞങ്ങളൊന്നിച്ച് ഫോട്ടോഷൂട്ട് വല്ലപ്പോഴുമാണ് ചെയ്യുന്നത്.

വിവാഹത്തിന് ശേഷം ഇന്റിമസി രംഗം അഭിനയിച്ചതിന് നടിയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കുടുക്ക് സിനിമയ്ക്ക് വേണ്ടി കൃഷ്ണ ശങ്കറിനൊപ്പമുള്ള ലിപ് ലോക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ആ രംഗം ചെയ്യാൻ വന്നപ്പോൾ പിന്തുണ നൽകിയത് ഭർത്താവായിരുന്നുവെന്ന് ദുർഗ അന്ന് പറഞ്ഞിരുന്നു. ‘അർജുൻ നല്ല സപ്പോർട്ടീവാണ്. ഇങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. വീട്ടുകാർ എങ്ങനെ എടുക്കുമെന്നതിനെക്കുറിച്ചായിരുന്നു പിന്നീട് ആശങ്കപ്പെട്ടത്. ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അവർക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അർജുനായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടുകാരോട് പറഞ്ഞത്. അത്രയും സപ്പോർട്ടീവാണ് അർജുൻ. ഇക്കാര്യത്തിൽ ഞാൻ ലക്കിയാണെന്നും’ അന്ന് നൽകിയ അഭിമുഖത്തിൽ ദുർഗ പറഞ്ഞിരുന്നു.

Related posts