മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഒരു ട്യൂഷന്‍ ക്ലാസ് പോലെയാണ്! മോഹൻലാലിനെ കുറിച്ച് ദുർഗ്ഗ!

വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളികളുടെ മനസ്സിലേക്ക് പറന്ന് കയറിയ നടിയാണ് ദുര്‍ഗ കൃഷ്ണ. പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ നടി ചെയ്തിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല മോഡലിംഗ് രംഗത്തും തന്റേതായ ഒരിടം കണ്ടെത്താൻ ദുര്‍ഗയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഈയടുത്താണ് ദുര്‍ഗ വിവാഹിതയായത്. ദുര്‍ഗയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത് യുവ നിര്‍മാതാവായ അര്‍ജുന്‍ രവീന്ദ്രനാണ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹിതിരായത്.

Durga Krishna's Wiki, Age, Height, Physical Appearance, Husband, Boyfriend,  Family, Relationship, Biography, Facts, Photo… | Durga, Biography,  Celebrity biographies

ദുര്‍ഗയുടെയും അര്‍ജുന്റെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി മാറിയിരുന്നു. നേരത്തെയും അര്‍ജുനൊപ്പമുള്ള ചിത്രങ്ങള്‍ ദുര്‍ഗ സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ ശേഷം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പലപ്പോഴും താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണെന്ന് ദുര്‍ഗ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ജീത്തു ജോസഫ് ഒരുക്കുന്ന റാമില്‍ ദുര്‍ഗ അഭിനയിക്കുന്നുമുണ്ട്. മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദുര്‍ഗ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

Durga Krishna to star in Mohanlal's next film

ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. ഒടുവില്‍ അദ്ദേഹത്തിന്റെ അനിയത്തിയായി അഭിനയിക്കാന്‍ കഴിഞ്ഞു. മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ഒരു ട്യൂഷന്‍ ക്ലാസ് പോലെയാണ്. അദ്ദേഹം അഭിനയിക്കുമ്പോള്‍ ഒരുപാട് കാര്യം പഠിക്കാന്‍ സാധിക്കുമെന്നും ദുര്‍ഗ പറയുന്നു. ദുര്‍ഗയുടെ വാക്കുകള്‍ ഇങ്ങനെ, ‘കഴിഞ്ഞ വര്‍ഷം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങളാണ് റാമും കുടുക്കും. ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. പക്ഷെ ആ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ പറ്റി. അതും ഏട്ടന്റെ സിസ്റ്ററായി അഭിനയിക്കാന്‍ സാധിച്ചു. അത് വലിയൊരു സന്തോഷമാണ്. പിന്നെ ‘റാം’ എനിക്ക് ഒരു ട്യൂഷന്‍ ക്ലാസ് പോലെയായിരുന്നു. ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് അത് കണ്ട് ഒരു പാട് പഠിക്കാനുണ്ടാവും. ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്’.

Related posts