ദുർഗയ്ക്ക് ഇന്ന് പ്രണയ സാഫല്യം

ദുർഗ്ഗ കൃഷ്ണ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനം കവർന്ന നടിയാണ്. ഇപ്പോൾ താരം തന്റെ നാല് വർഷത്തെ കട്ട പ്രണയത്തിനു ശേഷം വിവാഹിതയായിരിക്കുകയാണ്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വെച്ചാണ് നടി ദുർഗ്ഗ കൃഷ്ണയും നിർമ്മാതാവ് അർജുൻ രവീന്ദ്രനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരൻ അർജുൻ രവീന്ദ്രൻ മോഡലും നിർമ്മാതാവുമാണ്.

നാലു വർഷം നീണ്ട പ്രണയമാണ് ഒടുവിൽ വിവാഹത്തിലെത്തിയത്. നടി വിവാഹവേഷത്തിൽ അതിസുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദുർഗ്ഗ അണിഞ്ഞത് റെഡ് ചില്ലി നിറത്തിലുള്ള സാരിയാണ്. ദുർഗ്ഗ അണിഞ്ഞത് പൂർണ്ണമായും ആൻ്റിഖ് സ്റ്റൈലിലുള്ള ആഭരണങ്ങളാണ്. ഓഫ് വൈറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടും കസവു മുണ്ടുമായിരുന്നു അർജ്ജുൻ ധരിച്ചിരുന്നത്.

Related posts