വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവ നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ നിന്ന് തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും വരെ താരം എത്തിയിരിക്കുകയാണ്. അഭിനയം മാത്രമല്ല നിർമ്മാണ വിതരണ രംഗത്തേക്കും ദുൽഖർ കടന്ന് വന്നിരിക്കുകയാണ്. ഈ നിർമ്മാണ വിതരണ സംരംഭത്തിന് ദി വേഫെയർ എന്നാണ് ദുൽഖർ നൽകിയിരിക്കുന്ന പേര്. ഈ പേരിനർത്ഥം സഞ്ചാരി എന്നാണ്. ആരാധകർ എല്ലാം കാത്തിരിക്കുന്നത് മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ഒരു സിനിമക്കുവേണ്ടിയാണ്.
ബൈക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ദുൽഖർ മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നത്. ദുൽഖറിന്റെ വാക്കുകൾ, എനിക്ക് അഞ്ചെട്ട് വയസ്സുള്ളപ്പോഴേ വാപ്പച്ചി പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്പോൾ കാറ് വേണമെങ്കിൽ മേടിച്ചു തരാം, എന്നാൽ ബൈക്ക് ഈ ജന്മത്തിൽ മേടിച്ചു തരില്ലെന്ന്. ബൈക്കിനെപ്പറ്റി ചോദിക്കുമ്പോൾ തന്നെ വാപ്പച്ചി ടെൻഷൻ ആവും. എന്തിനാണ് ബൈക്ക് എന്ന് ചോദിക്കും. ബൈക്കിനെപ്പറ്റി ആലോചിക്കുകയേ വേണ്ട എന്നാണ് വാപ്പച്ചി പറഞ്ഞിട്ടുള്ളത്. അന്നൊന്നും കയ്യിൽ കാശൊന്നും ഇല്ലായിരുന്നതുകൊണ്ട് സ്വയം ബൈക്ക് വാങ്ങാൻ ശ്രമിച്ചിട്ടില്ല.
വ്യക്തിപരമായി തനിക്ക് ഒരുപാട് ഇഷ്ടമുള്ളതും ഏറെ ആസ്വദിച്ച് ചെയ്തതുമായ ചിത്രമായിരുന്നു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. 2013ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സമീർ താഹിറായിരുന്നു. കാസിം, അസീ എന്നീ കഥാപാത്രങ്ങളെയാണ് ദുൽഖറും സുർജയും അവതരിപ്പിച്ചിരുന്നത്. സുർജ മണിപ്പൂരി സിനിമകളിലെ പ്രശസ്തയായ നടിയാണ്. ചിത്രത്തിൽ ഒരുമിച്ചുള്ള സീനുകൾ അത്രയും മനോഹരമാക്കാൻ കഴിഞ്ഞത് അവർ അത്രയും കഴിവുള്ള അഭിനേത്രിയായതുകൊണ്ടാണ്. വാണിജ്യപരമായി ചിത്രം വിജയിച്ചിരുന്നില്ലെങ്കിലും ചിത്രത്തിലെ പാട്ടുകൾ ശ്രദ്ധ നേടിയിരുന്നു.