അമാലിനെ കാണാൻ തുടങ്ങിയപ്പോൾ ഇവളാണ് എന്റെ ജീവിത പങ്കാളി എന്ന തോന്നലുണ്ടായി! ദുൽഖർ സൽമാൻ പറഞ്ഞത് കേട്ടോ!

ദുൽഖർ സൽമാൻ മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറെശ്രദ്ധേയനായ താരമാണ്‌. മമ്മൂട്ടിയുടെ മകനായ താരം ഇന്ന് മലയാള സിനിമയിൽ തന്നെ ഏറെ ആരാധകർ ഉള്ള യുവതാരങ്ങളിൽ ഒരാളാണ്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം, ഉസ്താദ് ഹോട്ടൽ, ചാർളി, മഹനടി തുടങ്ങി ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു.

ഇപ്പോളിതാ കുടുംബ വിശേഷങ്ങൾ പങ്കിടുകയാണ് താരം. ഭാര്യ അമാൽ തന്നേക്കാൾ അഞ്ച് വയസിന് ഇളയതാണെന്ന് നടൻ വെളിപ്പെടുത്തി. തനിക്ക് 12 വയസുള്ളപ്പോൾ ഭാര്യ ഏഴാം ക്ലാസിലായിരുന്നുവെന്ന് നടൻ പങ്കുവെച്ചു. ഒരു നിശ്ചിത പ്രായത്തിൽ താൻ എത്തിയപ്പോൾ വിവാഹത്തെ കുറിച്ച്‌ കുടുംബാംഗങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയെന്നും അന്ന് തന്നെ അലട്ടിയ ചില ചിന്തകളുണ്ടായിരുന്നുവെന്നും ദുൽഖർ സൽമാൻ പറയുന്നു. അമാലും ഞാനും തമ്മിൽ അഞ്ച് വയസ് വ്യത്യാസമുണ്ട്. അത് വിചിത്രമാണ്. ഞാൻ 12ൽ പഠിക്കുമ്പോൾ അവൾ ഏഴിലായിരുന്നു. അവൾ ഒരു കുട്ടിയെപ്പോലെയായിരുന്നു. ചില വിചിത്രമായ കാരണങ്ങളാൽ ഞാൻ എന്റെ ഭാര്യ അമാലിനെ ചെന്നൈയിൽ കണ്ടു.

പിന്നീട് നിരന്തരമായി പല ഇടങ്ങളിലും വെച്ച്‌ അമാലിനെ കാണാൻ തുടങ്ങിയപ്പോൾ ഇവളാണ് എന്റെ ജീവിത പങ്കാളി എന്ന തോന്നലുണ്ടായി. അങ്ങനെ അമാലിനെ കുറിച്ച്‌ വീട്ടിൽ പറഞ്ഞു. അതിന് മുമ്പ് അമാലിനോട് സോഷ്യൽമീഡിയ വഴി ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് താൽപര്യം അറിഞ്ഞു. കോഫി ഡേറ്റിലൂടെയാണ് ആദ്യം കണ്ടത്. പിന്നീട് നീണ്ട കാർ യാത്രകൾ നടത്തി കൂടുതൽ അടുത്ത് അറിഞ്ഞു. ഞങ്ങൾ സ്കൂൾ മേറ്റ്സ് കൂടിയായിരുന്നു.

Related posts