കൂടെ അഭിനയിച്ചതിൽ വച്ച് ഏറ്റവും പ്രിയപ്പെട്ട നായിക ആര്! ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽഖറിന്റെ മറുപടി!

മലയാളികൾക്ക് പ്രിയപ്പെട്ട താരപുത്രനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകനാണ് എങ്കിലും അതിന്റെ യാതൊരുവിധ പ്രിവിലേജുകളും ഉപയോഗിക്കാതെ താരം തന്റെ അഭിനയമികവിലൂടെയാണ് മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളസിനിമയിലേക്ക് എത്തുന്നത്. മലയാളവും കടന്ന് തമിഴിലും ബോളിവുഡിലും ഇന്ന് ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ കൂടെ അഭിനയിച്ചവരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന ചിത്രത്തില്‍ തന്റെ നായികയായി എത്തിയ സുര്‍ജ ബാല ഹിജാമാണ് ഏറെ പ്രിയപ്പെട്ട നായികയെന്ന് ദുല്‍ഖര്‍ പറയുന്നു. വ്യക്തിപരമായി തനിക്ക് ഒരുപാട് ഇഷ്ടമുള്ളതും ഏറെ ആസ്വദിച്ച് ചെയ്തതുമായ ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്നും ദുല്‍ഖര്‍ പറഞ്ഞു.

Watch Neelakasham Pachakadal Chuvanna Bhoomi Online (Full Movie) |  MetaReel.com

2013ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സമീര്‍ താഹിറായിരുന്നു. കാസിം, അസീ എന്നീ കഥാപാത്രങ്ങളെയാണ് ദുല്‍ഖറും സുര്‍ജയും അവതരിപ്പിച്ചിരുന്നത്. സുര്‍ജ മണിപ്പൂരി സിനിമകളിലെ പ്രശസ്തയായ നടിയാണ്. ചിത്രത്തില്‍ ഒരുമിച്ചുള്ള സീനുകള്‍ അത്രയും മനോഹരമാക്കാന്‍ കഴിഞ്ഞത് അവര്‍ അത്രയും കഴിവുള്ള അഭിനേത്രിയായതുകൊണ്ടാണെന്നും ദുല്‍ഖര്‍ പറഞ്ഞു. വാണിജ്യപരമായി ചിത്രം വിജയിച്ചിരുന്നില്ലെങ്കിലും ചിത്രത്തിലെ പാട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു.

Neelakasham Pachakadal Chuvanna Bhoomi | dulquer salman | missing love |  whatsapp status - YouTube

റെക്‌സ് വിജയനാണ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരുന്നത്. ഹാഷിര്‍ മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രത്തില്‍ ദുല്‍ഖര്‍, സണ്ണി വെയ്ന്‍, സുര്‍ജ ബാല ഹിജാം, ഷോണ്‍ റോമി, ഇന സാഹ, അഭിജ, ഷെയ്ന്‍ നിഗം, ജോയ് മാത്യൂ, ധൃതിമാന്‍ ചാറ്റര്‍ജി, വനിത കൃഷ്ണചന്ദ്രന്‍, അനിഖ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

Related posts